കൊച്ചിയില്‍ വീണ്ടും കേബിള്‍ അപകടം; ബൈക്ക് യാത്രക്കാരന് പരുക്ക്
കൊച്ചിയില്‍ വീണ്ടും കേബിള്‍ പൊട്ടിക്കിടന്നത് ദുരന്തമായി. കടവന്ത്ര-ചെലവന്നൂര്‍ റോഡില്‍ യുവാവ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ചെലവന്നൂര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്.
യുവാവിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടത്തെത്തുടര്‍ന്ന് സമീപവാസികള്‍ ചേർന്ന് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
റോഡില്‍ കേബിളുകൾ പൊട്ടികിടന്നതിനെ തുടർന്ന് നേരത്തെയും അപകടം ഉണ്ടായിട്ടുണ്ട്. കേസ് കോടതി പരിഗണനയിലുമായിരുന്നു. എന്നാലും പ്രശ്നം തുടരുകയാണ്. പൊതു സുരക്ഷയ്ക്കായി കേബിള്‍ മാനേജ്‌മെന്റിനും അധികൃതര്‍ക്കും ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നതാണ് ജനങ്ങളുടെ ആവശ്യം.
Tag: Another cable accident in Kochi; Biker injured...

