ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലം, 100 സൂര്യന്മാരോളം പിണ്ഡമുള്ള രണ്ട് തമോദ്വാരങ്ങൾ കൂട്ടിയിടിച്ചു, നടുങ്ങി ശാസ്ത്രലോകം
രണ്ട് കൂറ്റൻ തമോദ്വാരങ്ങളുടെ (തമോഗര്‍ത്തം) ഏറ്റവും വലിയ ലയനം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 10 ബില്യൺ പ്രകാശവർഷം അകലെ നടന്ന ഈ ആകാശ സ്‍ഫോടനം തരംഗങ്ങൾ സൃഷ്‍ടിച്ചത് ഭൂമിയിലെ പ്രത്യേക ഡിറ്റക്‌ടറുകൾ പിടിച്ചെടുക്കുകയായിരുന്നു. സൂര്യന്‍റെ പിണ്ഡത്തിന്‍റെ 100 ഉം, 140 ഉം മടങ്ങുവരുന്ന രണ്ട് വലിയ തമോദ്വാരങ്ങള്‍ പരസ്‍പരം ഇടിച്ചുകയറി 225 സൗരപിണ്ഡങ്ങളുള്ള ഒരു പുതിയ ബ്ലാക്ക്‌ഹോള്‍ സൃഷ്‍ടിക്കപ്പെട്ടു എന്നാണ് ഗവേഷകരുടെ നിഗമനം.
സൂര്യന്‍റെ 100 മടങ്ങിലധികം പിണ്ഡമുള്ള ഈ തമോദ്വാരങ്ങള്‍ പരസ്‍പരം പിണഞ്ഞ ശേഷം കൂട്ടിയിടിച്ച് പുതിയൊരു വലിയ തമോദ്വാരം രൂപപ്പെട്ടുവെന്ന് ഗവേഷകര്‍ പുറത്തുവിട്ട വിവരങ്ങള്‍ ഉദ്ദരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കൂട്ടിയിടിയിൽ ഉണ്ടായ ഗുരുത്വാകർഷണ തരംഗങ്ങൾ 2023 നവംബറിൽ ഭൂമിയിലെ ഹൈടെക് ഡിറ്റക്‌ടറുകള്‍ പിടിച്ചെടുത്തു. ലൂസിയാനയിലെ ലേസർ ഇന്‍റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-...

