BREAKING NEWS


Tag: BJP

Politics

‘ഉടായിപ്പ് മനസ്സിലാക്കി; ഒരു സംഘ പ്രവര്‍ത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചത്’; സന്ദീപ് വാചസ്പതിക്കെതിരെ ലക്ഷ്മിപ്രിയ lakmipriya sandeep vachaspathy

lakmipriya sandeep vachaspathy ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ. സന്ദീപിന്റെ ആവശ്യപ്രകാരം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചെന്ന് നടി ആരോപിച്ചു. Also Read : https://steelblue-ferret-311405.hostingersite.com/cristiano-ronaldo-in-luxury-hotel-refugee-camp/ കഴിഞ്ഞ ആഗസ്റ്റ് 27ന് പെണ്ണുക്കര തെക്കില്‍ നടന്ന എൻ.എസ്.എസ് ഓണാഘോഷ പരിപാടിയിലാണ് സന്ദീപിന്റെ നിര്‍ദേശപ്രകാരം നടി പങ്കെടുത്തത്. https://www.youtube.com/watch?v=fgF04dOuT20 കാക്കനാട്ടുനിന്ന് നൂറു കി.മീറ്ററിലേറെ ദൂരം മൂന്നു മണിക്കൂര്‍ ദൂരമെടുത്ത് ഓടിയെത്തിയാണു സ്ഥലത്തെത്തിയത്. അതിരാവിലെ ചെറിയ കുഞ്ഞുമായായിരുന്നു യാത്ര. ഭക്ഷണം പോലും ഒഴിവാക്കി സമയത്ത് പരിപാടിക്കെത്തി. എന്നാല്‍, പരിപാടിയെല്ലാം കഴിഞ്ഞ് പുറത്തു പറയാൻ പോലും പറ്റാത്ത തുക നല്‍കി സംഘാടകര്...
India

‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi

G20 Summit Delhi 18ാമത് ജി20 ഉച്ചകോടി വേദിയായ ​​പ്ര​ഗതി മൈതാനിൽ വെള്ളം കയറിയതിനെ പരിഹസിച്ച് കോൺ​ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയിൽ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റർ പോസ്റ്റിലൂടെ കോൺ​ഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്നലെ ഡൽഹിയിലുടനീളം പെയ്ത മഴയിലാണ് ​പ്ര​ഗതി മൈതാനിലും വെള്ളം കയറിയത്. Also Read : https://steelblue-ferret-311405.hostingersite.com/monson-case-k-sudhakaran-update-budds-ed/ അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. https://www.youtube.com/watch?v=fgF04dOuT20 ലോകത്തെ സ...
Politics

മുഖ്യമന്ത്രിയുടെ മകൾ ആറ് സ്ഥാപനങ്ങളിൽ നിന്നും കൂടി പണം വാങ്ങി: കെ.സുരേന്ദ്രൻ Veena Vijayan

Veena Vijayan ജെഡിടി ഇസ്ലാം, ഐഡിഎൽ എജ്യുക്കേഷണൽ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആൻ്റ് മാനേജ്മെൻ്റ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, സാൻ്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷൻ, അനന്തപുരി എജ്യുക്കേഷണൽ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിൽ ചിലർ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാപനങ്ങൾ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ട്. കേരളത്തിലെ പല വ്യവസായികളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണം. https://www.youtube.com/watch?v=J-bTdNwAAy0&t=68s ന്യൂനപക്ഷ ആനുകൂല്യങ്ങൾ വകമാറ്റി ചിലവഴിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അ...
Kerala News

മോദി സര്‍ക്കാരിന്റെ വികസനത്തിലൂന്നിയാകും പ്രചാരണം; മിത്ത് വിവാദം പുതുപ്പള്ളിയിലുയര്‍ത്തുമെന്ന് കെ സുരേന്ദ്രന്‍ Surendran BJP

Surendran BJP എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയില്‍ മാസപ്പടി വിഷയം മൂടിവയ്‌ക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളില്‍ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=_MjWKjLUKXg ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവയ്‌ക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുതുപ്പള്ളിയില്‍ ഉന്നയിക്കും. മണ്ഡലത്തില്‍ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ സുരേന്ദ്രൻ ചോദിച്ചു അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാ...
Breaking News, Kerala News, Latest news, News

‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട് : Chintha Jerome യുവജനക്ഷേമ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്താ ജെറോമിനെ അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് അവള്‍ ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്ത ജെറോമിന്റെ ജോലി. ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ചിന്തയ്‌ക്കെതിരെ സുരേന്ദ്രന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി ആയിപ്പോയല്ലൊ എന്ന് മാധ്യമങ്ങള്‍ പിന്നീട് ചോദിച്ചപ്പോള്‍ തന്റെ പരാമര്‍ശം അല്ല മോശമെന്നും, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്...
Palakkad

‘ജയ് ശ്രീറാം’ഫ്‌ലക്‌സ് വിവാദം: ‘മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയും പരാതി ലഭിച്ചു’, സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്

പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ഫ്‌ലക്‌സ് തൂക്കിയ സംഭവത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയും പരാതി ലഭിച്ചു. എന്നാല്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ജയ് ശ്രീറാം ഫ്‌ലക്‌സ് തൂക്കിയതിനാണ് കേസെന്നും നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. വോട്ടിങ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലേക്ക് കൗണ്ടിങ് ഏജന്റിനെയും സ്ഥാനാര്‍ഥികളെയുമാണ് കടത്തിവിട്ടിരുന്നത്. റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യം പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിങ് സെന്ററുള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്‌ലക്‌സുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. ബുധനാഴ്ച വോട്ടെണ്ണല്‍ ദിന...
Palakkad

ജയ് ശ്രീറാം: ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് ടൗണ്‍ സൗത്ത് പൊലീസ്​ കേസെടുത്തത്.ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമനാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഐ.പി.സി 153 ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പർദ്ധ വളർത്തി ലഹളക്ക്​ കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ 'ജയ് ശ്രീറാം' ബാനര്‍ വിരിച്ചത്. രണ്ട് ബ...
Around Us, Palakkad

ജയ്ശ്രീറാം ഫ്‌ളക്‌സ്; പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭയില്‍ 'ജയ് ശ്രീറാം' ഫ്‌ലക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലക്കാട്: നഗരസഭയില്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയും വി.കെ ശ്രീകണ്ഠന്‍ എം.പിയും പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്...
Around Us, Palakkad

‘ജയ് ശ്രീറാം’ മുഴക്കി ബാനറുകളുമായി ബി.ജെ.പിയുടെ പ്രകടനം

പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപിയുടെ ആഹ്ലാദ പ്രകടനം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം പാലക്കാട്: നഗരസഭ തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയും ബി.ജെ.പിയുടെ പ്രകടനം. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് എന്‍.ഡി.എ ഇവിടെ അധികാരം നിലനിര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് നഗരസഭയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 24 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 28 സീറ്റുകളാണ് എന്‍...
Politics

സുരേന്ദ്രനെ അഭിനന്ദിച്ച് കേന്ദ്ര നേതൃത്വം

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ ബിജെപി സംസ്ഥാനഘടകത്തിന് ദേശീയ നേതൃത്വത്തിൻ്റെ അഭിനന്ദനം. കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സർക്കാരിൻറെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്ന് നഡ്ഢ.മെച്ചപ്പെട്ട ഫലം നല്കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് ജെപി നഡ്ഢ.ഇരു മുന്നണികളുടെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരും. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ബിജെപിക്ക് ആയി.ശബരിമല വിഷയവും കേന്ദ്ര സർക്കാരിന്റെ പദ്ധതികളും ഉയർത്തിയിരുന്നു ബിജെപിയുടെ പ്രചാരണം അത് വിജയിച്ചു എന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. https://twitter.com/JPNadda/status/1339425676139454472 ...