ബിസിസിഐയുടെ വരുമാനത്തിൽ റെക്കോർഡ് വര്‍ധന; നേട്ടം ഐപിഎൽ വഴി
ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തിയുള്ള കായിക സ്ഥാപനങ്ങളിലൊന്നായ ബിസിസിഐയുടെ വരുമാനത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ വൻ വളർച്ച. 9741.7 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ വരുമാനം, അതില്‍ പ്രധാന പങ്ക് ഐപിഎൽ ടൂർണമെന്റിന്റേതാണ്.
2022-23-ൽ 6559 കോടി രൂപയായിരുന്നു ബിസിസിഐയുടെ വരുമാനം. അതിനോടൊപ്പം താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ ഒരു വർഷത്തിനിടെ 3182 കോടി രൂപയുടെ വളർച്ച ബിസിസിഐ രേഖപ്പെടുത്തി. 2021-22ൽ ഇതേ വരുമാനം 5120 കോടി രൂപ ആയിരുന്നു.
ഈ വലിയ വർധനവിന് പ്രധാന കാരണം ഐപിഎൽ വഴിയുള്ള വരുമാനവർധന ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-24ൽ മാത്രം ഐപിഎലിൽ നിന്ന് 5761 കോടി രൂപ ബിസിസിഐയുടെ വരുമാനത്തിലേക്ക് ഒഴുകി. ടെലിവിഷൻ റൈറ്റുകൾ, സ്പോൺസർഷിപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴിയായിരുന്നു പണമൊഴുക്ക്. ബിസിസിഐയുടെ മൊത്തം വരുമാനത്തിന്റെ 59 ശതമാനവും ഐപിഎൽ തന്നെ സംഭാവന ചെയ്തിരിക്കുന്നു എന്നാണ...

