Arvind Kejriwal ഇന്ത്യയുടെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ എന്ന ചോദ്യവുമായാണ് ബിജെപിക്ക് എതിരെ അരവിന്ദ് കേജ്രിവാള് രൂക്ഷ വിമര്‍ശനവുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കിയതാണെന്നും കേജ്രിവാള് പറഞ്ഞു.
https://www.youtube.com/watch?v=6sbTORp_7Ds&t=7s
പ്രതിപക്ഷം ഇന്ത്യ എന്ന പേരില്‍ സഖ്യം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ബിജെപി ഒരുങ്ങുന്നതെന്നും കേജ്രിവാള് പറഞ്ഞു. ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? 140 കോടി ജനങ്ങളുടേതാണ് ഇന്ത്യ. നമ്മുടെ ഹൃദയത്തിലാണ് ഇന്ത്യ കുടികൊള്ളുന്നത്. ഭാരതം നമ്മുടെ ഹൃദയത്തിലാണ്. ഹിന്ദുസ്ഥാന്‍ നമ്മുടെ ഹൃദയത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പേര് ഭാരത് എന്...