പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം
ഇന്ന് വൈകീട്ട് ലണ്ടനിലെ വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ലോക നാലാം നമ്പർ കളിക്കാരി പോളിഷ് താരം ഈഗ ഷ്യാങ്‌തെക് അമേരിക്കയിൽ നിന്നുള്ള റഷ്യൻ വംശജയും ലോക പന്ത്രണ്ടാം നമ്പർ താരവുമായ അമാൻഡ അനിസിമോവയെ ഫൈനലിൽ നേരിടുമ്പോൾ പുതിയ വിംബിൾഡൺ വനിതാ ചാമ്പ്യനെ ഇന്നറിയാം. 2016-ൽ സെറീന വില്യംസ് തന്റെ ഏഴാമത് വിംബിൾഡൺ കിരീടം ഉയർത്തിയത് ശേഷം ഉണ്ടാകുന്ന എട്ടാമത്തെ ചാമ്പ്യനാകും ഇന്ന് കിരീടമുയർത്തുക. കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒരാൾ പോലും കിരീട ഈ നേട്ടം ആവർത്തിച്ചിട്ടില്ല എന്നല്ല, ഇപ്പോൾ ലോകത്ത് വനിത ടെന്നീസിലെ ആദ്യ പത്ത് റാങ്കിൽ പെട്ട ഒരാൾ പോലും ഇതുവരെ വിംബിൾഡൺ നേടിയിട്ടില്ല. നാല് ഗ്രാൻഡ്സ്ലാമും നേടിയ ഒരാളും ഈ കൂട്ടത്തിലില്ല. ടെന്നീസ് ലോകത്ത് ഓപൺ ഇറ എന്നറിയപ്പെടുന്ന ആധുനിക കാലത്തിന്റെ ആരംഭത്തിന് ശേഷം പുതു താരോദയങ്ങൾക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നതും ഇതാദ്യമായാണ്.
നാലാം സീഡ് ഈഗ ഷ്യാങ്‌തെക് ആണ് ഇത്തവണ വിംബിൾഡണിൽ കിരീട...

