BREAKING NEWS


Tag: AMMA

അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ
Cinema, Kerala News, Latest news, Top News

അമ്മ തിരഞ്ഞെടുപ്പ്: പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള കടുത്ത മത്സരം തന്നെ ഇത്തവണ നടക്കുമെന്നുറപ്പാണ്. ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം. മുതിർന്ന താരങ്ങളായ മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന. ശ്വേത മേനോൻ അടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം ബാബുരാജും ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്...
‘ആരോപണ വിധേയരല്ലാത്തവർ അമ്മയുടെ തലപ്പത്തേക്ക് വരണം, തനിക്ക് മത്സരിക്കാൻ താത്പര്യമില്ല’; ആസിഫ് അലി
Cinema, Kerala News, Latest news, Top News

‘ആരോപണ വിധേയരല്ലാത്തവർ അമ്മയുടെ തലപ്പത്തേക്ക് വരണം, തനിക്ക് മത്സരിക്കാൻ താത്പര്യമില്ല’; ആസിഫ് അലി

ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് നടൻ ആസിഫ് അലി. സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന മികച്ചവരെയാണ് ആവശ്യം. അമ്മ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ല. വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാൻ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തിൽ നാമമാത്രമായി. ബാബുരാജിനെ താത്ക്കാലിക ജനറൽ സെക്രട്ടറിയാക്കി പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി സംഘടനയിലാകെ പടർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്. അതേസമയം അഭിനേതാക്കളുടെ സംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോർക്കളം ചൂടുപിടിക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ...
‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍
Entertainment, Kerala News, Latest news, Top News

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. Tag: 'Amma' election: Candidates including Kunchako for the post of President, submission of nomination papers from today...
താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരും
Kerala News, News

താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരും

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് ഉണ്ടാകാതെ ഭാരവാഹികളെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരുമെന്ന സൂചനയുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിൽ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എത്താനാണ് സാധ്യത. മോഹൻലാൽ തന്നെ പ്രസിഡന്റായി തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സാഹചര്യത്തിൽ അവരുടെ സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തേക്കും. 15 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ ഇത്തവണ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുകയാണ്. 2011ലാണ് അദ്ദേഹം അവസാനമായി 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്....