BREAKING NEWS


പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക് Palakkad Bus Accident

By sanjaynambiar
palakkad bus accidentneww

Palakkad Bus Accident തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

തിരുവഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ബസില്‍ 38 പേര്‍ ഉണ്ടായിരുന്നതായണ് പ്രാഥമിക വിവരം. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *