BREAKING NEWS


തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

By sanjaynambiar
PTI06 09 2025 000133B

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ചാണ് പുറത്തെത്തിച്ചത്. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍. കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്. ഇന്നലെ രാത്രി 11 മണിക്കാണ് രക്ഷാ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിക്കാനായത്. കപ്പലിന്റെ പോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണക്കാക്കിയത് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ്. ഇവിടേക്ക് എത്തുന്നതിന് നിലവില്‍ അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് കപ്പല്‍ കമ്പനി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *