BREAKING NEWS


ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി കടന്നു

By sanjaynambiar

കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍

coronavirus global 1200 3

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു. 6,82,992 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,66,988 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്.

അമേരിക്കയില്‍, 1,95,988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,75,92,885 ആയി ഉയര്‍ന്നു.

3,17,524 പേര്‍ മരിച്ചു.ഒരു കോടിയിലധികം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 99.75 ലക്ഷം കടന്നു. മരണം 1.45 ലക്ഷത്തോടും അടുത്തു. ആകെ രോഗമുക്തര്‍ 95 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.31 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവില്‍ 3,22,366 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 3.24 ശതമാനമാണിത്.ബ്രസീലില്‍ എഴുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,84,876 പേര്‍ മരിച്ചു. അറുപത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ സുഖംപ്രാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *