BREAKING NEWS


Topnews

നിപ: സമ്പർക്ക പട്ടികയിൽ 461 പേർ – ആരോഗ്യ മന്ത്രി വീണ ജോർജ്
Top News, Kerala News, Latest news, Topnews

നിപ: സമ്പർക്ക പട്ടികയിൽ 461 പേർ – ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരിൽ 209 പേർ പാലക്കാട് നിന്നും 252 പേർ മലപ്പുറത്ത് നിന്നും ആണെന്ന് മന്ത്രി വ്യക്തമാക്കി. 27 പേരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാല് പേർക്ക് പനി ലക്ഷണങ്ങളുണ്ട്. 48 പേരിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ 46 എണ്ണം നെഗറ്റീവായതായി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി; 78 മരണം, 37 പേരെ കാണാനില്ല
Latest news, Top News, Topnews

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി; 78 മരണം, 37 പേരെ കാണാനില്ല

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ കനക്കുകയാണ്. ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ടെന്ന്  മന്ത്രി വീണ ജോർജ്
Kerala News, Latest news, Top News, Topnews

നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ടെന്ന് മന്ത്രി വീണ ജോർജ്

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ളീനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7 പേർ ചകിത്സയിൽ കഴിയുകയാണ്. 4 സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഹൗസ് സർവേ നടത്താനാണ്...
കനത്ത മഴയിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു
Kerala News, Latest news, Top News, Topnews

കനത്ത മഴയിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാവാത്തതിനെ തുടർന്ന് സന്ദർശനം തടസ്സപ്പെടുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാൽ കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ദർശനത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ 9 നും 9:30 നും ഇടയിലാണ് ഉപരാഷ്ട്രപതിയുടെ ദർശനം നിശ്ചയിച്ചിരുന്നത്. ഉപരാഷ്ട്രപതി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്....
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു
Kerala News, Latest news, Top News, Topnews

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും 2 പേര്‍ എറണാകുളം ജില്ലയിലുമാണ്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലും 5 പേര്‍ ഐസിയുലുമാണ്. പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരുന്നുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ ...
മലയാളി തിളക്കം; ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു
Latest news, Kerala News, Top News, Topnews

മലയാളി തിളക്കം; ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു

ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണറായി ചുമതലയേറ്റു. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ'കല്ലഗൻ ടിഡി ടെൻസിയ സിബിക്ക് കൈമാറി. മലയാളിയായ ടെൻസിയ സിബി ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി - ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ്. ഭക്ഷ്യ ശുചിത്വ ചട്ടങ്ങൾ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സർട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാൻ അയർലണ്ടിലെ പീസ് കമ്മീഷണർമാർക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തിൽ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കിൽ മറ്റ് വിധത്തിൽ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്ക...
ഒമാൻ സ്വദേശികൾക്കെതിരായ തട്ടിക്കൊണ്ടുപോകൽ ആരോപണം തെറ്റിദ്ധാരണയായെന്ന് പൊലീസ്; കേസ് അവസാനിപ്പിച്ചു
Top News, Ernakulam, Topnews

ഒമാൻ സ്വദേശികൾക്കെതിരായ തട്ടിക്കൊണ്ടുപോകൽ ആരോപണം തെറ്റിദ്ധാരണയായെന്ന് പൊലീസ്; കേസ് അവസാനിപ്പിച്ചു

റോഡിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഒമാൻ സ്വദേശികൾക്ക് എതിരെ ഉന്നയിച്ച ആരോപണം തെറ്റിദ്ധാരണയെന്ന് വ്യക്തമാക്കി പൊലീസ്. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് മിഠായി നൽകിയതിനെ തെറ്റായ രീതിയിൽ കുട്ടികൾ തിരിച്ചറിഞ്ഞതാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് കുട്ടികളുടെ കുടുംബം പരാതിപിന്‍വലിച്ചു. സംഭവത്തിൽ വ്യക്തത വന്നതോടെ, കുട്ടികളുടെ കുടുംബം പൊലീസിനോട് പരാതിയില്ലെന്ന് അറിയിക്കുകയും, കസ്റ്റഡിയിലിരുന്ന ഒമാൻ സ്വദേശികളായ മൂന്ന് അംഗ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്ന് പേർ മിഠായി കാണിച്ച് സമീപിച്ചതായി പ്രാഥമികമായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുട്ടികൾ സമ്മാനം വാങ്ങാൻ തയാറായില്ല എന്നാണ് ആദ്യവിവരം. അതിനുശേഷം ബലംപ്രയോഗം നടത്തി കാറിലേക്ക് കയറ്റാൻ ശ്രമിച്ച...
കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ
Top News, Cricket, Sports, Topnews

കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. സഞ്ജുവിന് പുറമെ ജലജ് സക്സേനയെ 12.4 ലക്ഷത്തിന് ആലപ്പി റിപ്പിൾസും, ബേസിൽ തമ്പിയെ 8.4 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസും, 12.8 ലക്ഷത്തിന് വിഷ്ണു വിനോദിനെയും, 8.4 ലക്ഷത്തിന് എംസ് അഖിലിനെയും കൊല്ലം സൈലേഴ്‌സ് സ്വന്തമാക്കി. Tag: Kerala Cricket League;...
25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
Top News, Business, Topnews, World

25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

ലോകതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ, ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ 25 വർഷത്തെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2000ൽ പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പാകിസ്ഥാന്റെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പങ്കുവഹിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം, രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളുടെ നേർത്ത പ്രതിഫലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താറുമാറാക്കിയത് എന്നത് മുൻ തലമുറ ലീഡർമാരിൽ ഒരാളായ ജവാദ് റഹ്മാൻ ഉന്നയിച്ച പ്രധാന ആരോപണമാണ്. ലിങ്ക്ഡ്ഇനിലൂടെ നൽകിയ പ്രതികരണത്തിൽ, കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും പതിയെ കുറച്ച് വരികയായിരുന്നു എന്നും, ബാക്കിയുള്ളവർക്ക് ഉടൻ വിവരമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമായിരുന്നുവെങ്കിലും, കഴിഞ്ഞ ക...