BREAKING NEWS


Top News

‘അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു; വി എസിന്റെ മകൻ അരുൺ കുമാർ
Kerala News, Latest news, Top News, Topnews

‘അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു; വി എസിന്റെ മകൻ അരുൺ കുമാർ

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി മകൻ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ അരുൺ കുമാർ പറയുന്നു. ഡയാലിസിസ് തുടരുന്നുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അണുബാധ ചെറുക്കാൻ ആന്റിബയോട്ടിക് ചികിത്സയും നൽകുന്നുണ്ട്.ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്ന് അരുൺ കുമാർ പറഞ്ഞു....
സൈന്യത്തിന് നൽകിയ വേതനം പുനരധിവാസത്തിന് ഉപയോഗിക്കാം: ഹൈക്കോടതി
Kerala News, Top News

സൈന്യത്തിന് നൽകിയ വേതനം പുനരധിവാസത്തിന് ഉപയോഗിക്കാം: ഹൈക്കോടതി

മുൻ ദുരന്തസമയങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സർക്കാർ നൽകേണ്ടതായിരുന്ന 120 കോടി രൂപ മുണ്ടക്കൈ– ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം പ്രാധാന്യപൂർണ്ണമായ സാഹചര്യത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയെ പരിഗണിച്ചാണ് ഇടക്കാല അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര ആഭ്യന്തര-ധന മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. "രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്താം," എന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയും ദുരന്തബാധിതർക്കു ഗുണകരമായ നടപടി ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി. പുനരധിവാസനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സംസ്ഥാന സ...
ഗവർണറുടെ അധികാരങ്ങൾ ഇനി പത്താം ക്ലാസ് പാഠപുസ്തകത്തിൽ; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം
Kerala News, News, Top News

ഗവർണറുടെ അധികാരങ്ങൾ ഇനി പത്താം ക്ലാസ് പാഠപുസ്തകത്തിൽ; പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ഗവർണറുടെ ഭരണാധികാരവും അധികാരപരിധികളും ഇനി സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള വിഷയം ആകുന്നു. സാമൂഹ്യശാസ്ത്ര വിഷയത്തിലെ അവസാന പാഠഭാഗത്തിലായിരിക്കും ഈ വിഷയങ്ങൾ ഉൾപ്പെടുത്തുക. ഇതിനു വേണ്ടി ചേരുന്ന പാഠ്യപദ്ധതി (കരിക്കുലം) കമ്മിറ്റി ഇന്ന് ചേർന്ന് അംഗീകാരം നൽകി. പാഠഭാഗങ്ങളിൽ ഗവർണറെക്കുറിച്ചുള്ള ഭരണഘടനാപരമായ വേഷം, അധികാരപരിധികൾ, കൂടാതെ അടുത്തകാലത്ത് കോടതികൾ എടുത്ത തീരുമാനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിലമതിപ്പുള്ള സ്ഥാനം നൽകുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് ഭരണഘടനാത്മക ചട്ടങ്ങൾ വ്യക്തമായി മനസ്സിലാക്കാനാണ് ഈ സംയോജനം. രാജ്ഭവനിൽ നടന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതിഷേധിച്ച് പരിപാടിയിൽ നിന്ന് ഇറങ്ങിയ സംഭവത്തിന് പിന്നാലെയാണ് ഗവർണറുടെ ഭരണാധികാരങ്ങളെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാ...
ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം: ജൂലൈ 7ന് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ
Ernakulam, Kerala News, Latest news, Top News

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം: ജൂലൈ 7ന് ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ജൂലൈ 7-ന് ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്രപരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹം, ചോറൂൺ, ദർശനം തുടങ്ങിയ ചടങ്ങുകൾ രാവിലെ 8 മുതൽ 10 വരെ നടത്താൻ അനുമതിയില്ല. ചടങ്ങുകൾ രാവിലെ 7 മണിക്ക് മുമ്പോ അല്ലെങ്കിൽ 10 മണിക്ക് ശേഷമോ നടത്തേണ്ടതായിരിക്കും. യാത്രാസൗകര്യങ്ങൾക്കും കടകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്രത്തിന് ചുറ്റുമുള്ള ‘ഇന്നർ റിംഗ്’ റോഡുകളിൽ വാഹന പാർക്കിംഗിന് അന്നേ ദിവസം അനുമതിയില്ല. തെക്കേ നടയുടെ ഇരുവശത്തുള്ള കടകൾ, ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതു വരെ തുറക്കാൻ അനുമതിയുണ്ടാകില്ല. ദർശന ക്യൂകളും സീനിയർ സിറ്റിസൺ സൗകര്യവും പ്രാദേശിക ദർശനം, മുതിർന്ന പൗരൻമാരുടെ പ്രത്യേക ക്യൂ തുടങ്ങിയവ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഭക്തജനങ്ങൾക്കെല്ലാം താൽക്കാലിക നിയന്ത്രണങ്ങൾ പാലിക്ക...
കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഹെെക്കോടതി
Ernakulam, Kerala News, Latest news, Top News

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഹെെക്കോടതി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലറിന്റെ നടപടി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. അഡ്മിനിസ്ട്രേറ്റീവ് നടപടികളിൽ ഉചിതമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് വിശദമായ വിശദീകരണം ആവശ്യപ്പെട്ടാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഇടപെട്ടത്. സർവകലാശാലയും കേരള പൊലീസും ഈ കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച വിശദീകരണം പോലീസിൽ നിന്നും വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് വെറും സസ്പെൻഷൻ നടപടിയാണെന്നും വൈസ് ചാൻസലറും സർവകലാശാലയും രണ്ട് നിലപാടുകൾ സ്വീകരിക്കരുത്, സസ്‌പെൻഷൻ നടപടിയെ അധികം വലുതാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഡോ. അനിൽ കുമാർ നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സസ്‌പെൻഷന്‍ നടപടിയിൽ ഉപാധികളോ സിന്‍ഡിക്കറ്റിന്റെ അംഗീകാരമോ ഇല്ലെന...
ആശുപത്രികളിലെ ദാരുണമായ സാഹചര്യങ്ങളിൽ അടിയന്തിര ഇടപെടലിന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
Ernakulam, Kerala News, Latest news, Top News

ആശുപത്രികളിലെ ദാരുണമായ സാഹചര്യങ്ങളിൽ അടിയന്തിര ഇടപെടലിന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ദാരുണമായ അടിസ്ഥാന സൗകര്യവ്യവസ്ഥകളെ കുറിച്ച് അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദു എന്ന വീട്ടമ്മയെ നഷ്ടമായത് പോലുള്ള സംഭവങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ദൗർഭാഗ്യകരമായ ഭരണനിലവാരവും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന് ഹർജിക്കാരൻ ആക്ഷേപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളും ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ള സാഹചര്യമാണെന്നും ഹർജിയിൽ പറയുന്നു. ആശുപത്രികളിലെ ശുചിത്വം ഉറപ്പാക്കാനും, മെഡിക്കൽ സ്ഥാപനങ്ങളിൽ ഭേദഗതിയും ഫലപ്രദമായ ഭരണനടപടികളും നടപ്പിലാക്കാനുമുള്ള മാ...
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിദേശ ബഹുമതികൾ; ഘാന ബഹുമതിയോടെ റെക്കോർഡ് സ്വന്തമാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദി
World, Top News

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിദേശ ബഹുമതികൾ; ഘാന ബഹുമതിയോടെ റെക്കോർഡ് സ്വന്തമാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദി

നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ ബഹുമതികൾ നേടിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വിദേശ രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ ഏറ്റുവാങ്ങിയതോടെയാണ് മോദി ഈ അപൂർവ നേട്ടം സ്വന്തമാക്കുന്നത്. ഇപ്പോൾ നടന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് മോദിക്ക് ഏറ്റവും പുതിയ ബഹുമതിയായ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകപ്പെട്ടത്. ഇതോടെ മുൻ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് മോദി ഈ ചരിത്ര നേട്ടത്തിലെത്തിയത്. മോദിക്ക് ലഭിച്ച മറ്റ് പ്രധാന ബഹുമതികൾ: ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാരിയോസ് III – സൈപ്രസ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ & കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ – മൗറീഷ്യസ് ഓർഡർ മുബാറക് അലി കബീർ – കുവൈത്ത് ഓർഡർ ഓഫ് ഫ്രീഡം – ഗയാന ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ – നൈജീരിയ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ – ഡൊമിനിക്ക ഗ്രാൻഡ് ക...
ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തമിഴ് നടൻ വിജയ്‌യെ പ്രഖ്യാപിച്ചു
Top News, India, Latest news, Topnews

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തമിഴ് നടൻ വിജയ്‌യെ പ്രഖ്യാപിച്ചു

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തമിഴ് നടൻ വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെയുടെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാക്കുവെന്നും ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കുമെന്നും പ്രഖ്യാപനമുണ്ടായി. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ് യുടെ സംസ്ഥാന പര്യടനം നടത്താനും തീരുമാനമായി. അതേസമയം, ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയാണെന്നും വിജയ് പറഞ്ഞു. ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ല. ബിജെപി യുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് TVK ആണെന്നും വിജയ് പറഞ്ഞു. പരന്തൂർ വിമാനത്താവളം, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന് സമര...
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ
Top News, World

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ ഈ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറഞ്ഞു. 2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ അന്താരാഷ്ട്ര അംഗീകാര ലഭിക്കാനുളള ശ്രമത്തിലായിരുന്നു താലിബാന്‍ ഭരണകൂടം. താലിബാൻ അധികാരത്തിലെത്തിയ ശേഷം മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടുകൾക്കിടെയാണ് റഷ്യയുടെ തീരുമാനം. ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിൽ വാണിജ്യ...
 ‘ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം’- വീണ ജോർജ്
Kerala News, Latest news, Top News, Topnews

 ‘ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സർക്കാർ കുടുംബത്തിനൊപ്പം’- വീണ ജോർജ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരിച്ചു....