BREAKING NEWS


Top News

നിമിഷപ്രിയയുടെ മോചനശ്രമം: ആറംഗ നയതന്ത്ര സംഘം നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍
Latest news, National, News, Top News

നിമിഷപ്രിയയുടെ മോചനശ്രമം: ആറംഗ നയതന്ത്ര സംഘം നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍

വധശിക്ഷ വിധിക്കപ്പെട്ട യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' സുപ്രീം കോടതിയില്‍. സംഘത്തിൽ രണ്ട് ആക്ഷൻ കൗൺസിൽ അംഗങ്ങളും, കാന്തപുരം അബൂബക്കർ മുസ്‌ലിയാറിന്റെ രണ്ടു പ്രതിനിധികളും, കേന്ദ്രം നിർദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ (നിയമോപദേഷ്ടാവ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (ട്രഷറര്‍), അന്താരാഷ്ട്ര ഇടപെടലുകളിലെ പരിചയമുള്ള അഡ്വ. ഹുസൈന്‍ സഖാഫി, യമൻ ബന്ധമുള്ള ഹാമിദ് എന്നിവരാണ് സംഘത്തിലെ പ്രധാന പ്രതിനിധികൾ. തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് അപേക്ഷിച്ച് ദിയാധന ചര്‍ച്ചകള്‍ നടത്താനാണ് സംഘം നിയോഗിക്കേണ്ടതെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. കേസ് സുപ്രീം കോടതി ജസ്റ്റിസ് വിക്രം നാഥിന്റെ ...
LGBTQ വ്യക്തികളുടെ തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ നയങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ക്വിയർ ആക്ടിവിസ്റ്റുകൾ
World, Latest news, Top News

LGBTQ വ്യക്തികളുടെ തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ നയങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ക്വിയർ ആക്ടിവിസ്റ്റുകൾ

വിവാഹ തുല്യത അനുവദിക്കുന്നതിനായി നിയമനിർമ്മാണ മാറ്റങ്ങൾ ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രിയോ ചക്രവർത്തി വിധി വന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ അടുത്തതായി വരാനിരിക്കുന്ന കാര്യങ്ങളിൽ ക്വിയർ ആക്ടിവിസ്റ്റുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: എൽജിബിടിക്യു വ്യക്തികൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നയ പരിഷ്കാരങ്ങൾ. ജൂലൈ 12-ന് നടന്ന ഒരു പരിപാടിയിൽ, കേശവ് സൂരി ഫൗണ്ടേഷനും വിധി സെന്റർ ഫോർ ലീഗൽ പോളിസിയും ചേർന്ന്, ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതൽ ലൈംഗിക വ്യക്തികളെ ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടുള്ള നയ ശുപാർശകളുടെ ഒരു കൂട്ടം പുറത്തിറക്കി. ആക്ടിവിസ്റ്റുകളുമായും അഭിഭാഷകരുമായും ഒരു പാനൽ ചർച്ചയും, LGBTQ ആളുകൾ നേരിടുന്ന ദൈനംദിന വിവേചനം എടുത്തുകാണിക്കുന്ന "തിയേറ്റർ ഓഫ് ദി അപ്പ്രസ്ഡ്" അവതരിപ്പിച്ച പ്രകടനവും പരിപാടിയിൽ ഉണ്ടായിരുന്നു. "തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക്" തുടർച്ചയായ അംഗീകാരക്കുറവ് അനുഭവപ്പെടുന്ന...
ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ
Business, Breaking News, Death, India, Latest news, National, News, Top News

ഇന്ത്യൻ വിപണിയിൽ ടെസ്‌ലയും സ്റ്റാർലിങ്കും; ഇലോൺ മസ്‌കിന്റെ നീക്കങ്ങൾ

ഇന്ത്യൻ വിപണിയിലേക്കുള്ള ഇലോൺ മസ്‌കിന്റെ നീക്കങ്ങളാണ് ഇന്ത്യൻ വിപണിയിലെ പോയ വാരത്തിലെ പ്രധാന വാർത്തകലിലൊന്ന്. ടെസ്‌ലയും സ്‌പേസ് എക്സിന്റെ ബ്രോഡ്‌ബാൻഡ് സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ നിർണ്ണായക മുന്നേറ്റങ്ങൾക്കാണ് തായാറെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ജൂലൈ 9ന് സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ അനുമതി ലഭിച്ചു. ഇതിനൊപ്പം, ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിൽ പ്രവർത്തനം ആരംഭിച്ചു. ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് ടെസ്‌ല കാറുകൾ വാങ്ങാൻ അവസരം ലഭിക്കും. ഇന്ത്യയിലെ ഏകദേശം 600 ദശലക്ഷം പേർക്ക് ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്റ്റാർലിങ്കിന് വലിയ വിപണി സാധ്യതയുണ്ട്. ഇന്ത്യയുടെ ഡാറ്റ ലോക്കലൈസേഷൻ നിയമങ്ങൾ പാലിക്കേണ്ടതും, സൈറ്റുകൾ വികസിപ്പിക്കേണ്ടതുമാണ് സ്റ്റാർലിങ്കിന് മുന്നിലെ വെല്ലുവിളികൾ. പ്രധാനമായും അർദ്ധനഗരങ്ങളിലായിരിക്കും സേവനം ആദ്യം എത്തുക. ടെസ്...
പഹൽഗാം ആക്രമണത്തിൽ പാക് ഗ്രൂപ്പിനെ ഭീകര സംഘടനയായി മുദ്ര കുത്തിയ യുഎസ് നടപടി സ്വാഗതം ചെയ്ത് ഇന്ത്യ
World, India, Latest news, Top News

പഹൽഗാം ആക്രമണത്തിൽ പാക് ഗ്രൂപ്പിനെ ഭീകര സംഘടനയായി മുദ്ര കുത്തിയ യുഎസ് നടപടി സ്വാഗതം ചെയ്ത് ഇന്ത്യ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ ഭീകരവിരുദ്ധ സഹകരണത്തെ ഈ നീക്കം അടിവരയിടുന്നുവെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. "ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ് ടിആർഎഫ് എന്ന പദവി നൽകുന്നത്," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. "ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയം" ഇന്ത്യ തുടരുമെന്നും "ഭീകര സംഘടനകളെയും അവരുടെ പ്രോസികളെയും ഉത്തരവാദിത്തപ്പെടുത്...
ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം
Latest news, Football, India, National, Top News

ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം

മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഭരണഘടന സംബന്ധിച്ച കോടതിവിവാദവുമാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ (ISL) അനിശ്ചിതത്വത്തിലാകുന്നത്. AIFF ഭരണഘടനയെ കുറിച്ചുള്ള കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവി ഈ വിധിയിലൂടെയാണ് നിർണയിക്കപ്പെടുന്നത്. MRA പുതുക്കൽ, ലീഗ് ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കോടതി നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. അതുവരെ ISL ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ വിചാരധീനമായിരിക്കുകയാണ്. FSDL (ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്) നേരത്തെ തന്നെ MRA പുതുക്കാതെ ISL ആരംഭിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്നറിയിച്ച നിലപാട് അനുസരിച്ച്, AIFF പുതിയ ഭരണഘടന അന്തിമമാക്കി തിരഞ്ഞെടുപ്പ് നടത്തി ഭരണഘടനാപരമായ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ശേഷമ...
‘വാക്ക് മാറിപ്പോയതാണ്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണ്; ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ട് സുമ്പാ ഡാൻസിന്റെ ഭാഗമായി’: മന്ത്രി ചിഞ്ചു റാണി
Latest news, Kerala News, Top News

‘വാക്ക് മാറിപ്പോയതാണ്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണ്; ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ട് സുമ്പാ ഡാൻസിന്റെ ഭാഗമായി’: മന്ത്രി ചിഞ്ചു റാണി

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കതിനായി അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. Tag: 'The word has changed, the response has been based on the information received; Zumba dance became a part of anti-drinking campaign': Minister Chinchu Rani...
വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം: പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്യും
Kollam, Kerala News, Latest news, Top News

വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം: പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന തുടരും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് സ്കൂളിൽ പഠിപ്പു മുടക്കും. വിവിധ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിഥുനിന്റെ മൃതദേഹം നാളെ സംസ്കരിക്കും. വിദേശത്തുള്ള അമ്മയെ മരണവിവരം അറിയിച്ചു. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേയ്ക്ക് വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുകയായിരുന്നു മിഥുൻ. അതിനിടെ കാൽ തെന്നി താഴെ കിടന്ന അപകടകരമായ നിലയിലിരുന്ന വൈദ്യുതിക്കേബിള്‍ തൊടുകയും ഷോക്കേറ്റു വീഴുകയും ചെയ്തു. പോസ്റ്റ...
ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി; ജൂലൈ 22ന് മടങ്ങും
India, Latest news, National, News, Top News

ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി; ജൂലൈ 22ന് മടങ്ങും

സാങ്കേതിക തകരാറുകളാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി ജൂലൈ 22ന് മടങ്ങും. വിമാനം പറക്കാനാവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയായിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ബ്രിട്ടീഷ് നാവികസേന മേധാവിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വിമാനം തിരികെ ബ്രിട്ടനിലേക്ക് മടങ്ങും. വിമാനത്തിൽ ഉണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിലെയും ഓക്സിലറി പവർ യൂണിറ്റിലെയും തകരാറുകൾ ബ്രിട്ടനിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധർ പരിഹരിച്ചു. എൻജിൻ്റെ കാര്യക്ഷമതയും വിശദമായി പരിശോധിച്ചതായും ഇത് പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധ സംഘം എയർബസ് എ400എം വിമാനത്തിലായിരുന്നു എത്തിയത്. പ്രത്യേക പരിശീലനം നേടിയ എൻജിനീയർമാരാണ് സംഘത്തിലുണ്ടായിരുന്നത്. ജൂൺ 14നാണ് എഫ്-35 യുദ്ധവിമാനം ഇന്ധനം തീർന്നതിനെ ...
മന്ത്രിയുടെ സൂംബ ഡാൻസ്; ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം
Latest news, Kerala News, Top News

മന്ത്രിയുടെ സൂംബ ഡാൻസ്; ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയാവുന്നത്. മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി...
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും
Kerala News, Latest news, Top News

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. നാള...