BREAKING NEWS


Top News

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി
Kerala News, Latest news, Top News, Topnews

വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ വലിയ നഷ്ടമാണെന്നും എം.വി. ഗോവിന്ദൻ അനുശോചന സമ്മേളനത്തിൽ വ്യക്തമാക്കി. സഖാവിന്റെ വിയോ​ഗത്തിൽ പാര്‍ട്ടിയും ഇന്ത്യയിലെ ജനതയും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള മൃതദേഹം ആദ്യം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയിൽ അവിടെ പൊതുദര്‍ശനം സംഘടിപ്പിക്കും. നാളെ (22ന്) രാവിലെ 9 മണിക്ക് തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം നടക്കും. പിന്നീട് നാഷണല്‍ ഹൈവേ വഴിയായി ആലപ്പുഴയിലേക്കുള്ള വിലാപയാത്ര നടക്കും. രാത്രി മൃതദേഹം വീട്ടിലെത്തിക്കും. ജൂലൈ 23ന് വ...
വിപ്ലവ നേതാവിന് വിട; വി എസ് അച്യുതാനന്ദൻ അന്തരിച്ചു
Kerala News, Latest news, Politics, Top News

വിപ്ലവ നേതാവിന് വിട; വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു. ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പത...
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍
Top News, Cricket, India, Latest news, Sports

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിനുള്ള പിച്ച് ആരെ തുണയ്ക്കും, നിര്‍ണായക അപ്ഡേറ്റുമായി മുന്‍ ഇംഗ്ലണ്ട് പേസര്‍

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മറ്റന്നാള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടക്കമാകുമ്പോള്‍ പിച്ച് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റര്‍മാരെ തുണക്കുന്ന പിച്ചുകളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ എല്ലായ്പ്പോഴും പേസര്‍മാരെ സഹായിച്ചതാണ് ചരിത്രം. പേസര്‍മാര്‍ക്ക് അപ്രതീക്ഷിത ബൗണ്‍സും വേഗവുമാണ് മാഞ്ചസ്റ്ററിന്‍റെ ചരിത്രമെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുവെ വേഗം കുറഞ്ഞ പിച്ചുകളാണ് ഇവിടെ മത്സരങ്ങള്‍ക്ക് തയാറാക്കുന്നത്. എങ്കിലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളില്‍ മാഞ്ചസ്റ്ററിലേത് പച്ചപ്പുള്ള പിച്ച് തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴ മൂലം ഔട്ട് ഫീല്‍ഡ് പലയിടത്തും മോശമായ അവസ്ഥയിലുമാണ്. കഴി‍ഞ്ഞ രണ്ട് വര്‍ഷമായി പേസര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാത്ത പിച്ചായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും മത്സരത്തിനിടെ മഴ പെയ്താല്‍ ഓള്‍ഡ് ട...
ബംഗ്ലാദേശിൽ വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്
Top News, Topnews, World

ബംഗ്ലാദേശിൽ വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ബംഗ്ലാദേശ് വ്യോമസേനയുടെ ഒരു പരിശീലന യുദ്ധവിമാനം തലസ്ഥാനമായ ധാക്കയിൽ തകർന്നുവീണു. ചൈനീസ് നിർമ്മിത എഫ്-7 യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. ധാക്കയിലെ മൈൽ സ്റ്റോൺ കോളേജിന് സമീപം വിമാനമാണ് തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടതായും നാല് പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ധാക്കയിലെ ഒരു സ്കൂൾ കാമ്പസിലാണ് അപകടം നടന്നത്. ബംഗളാദേശ് വ്യോമസേനയുടേതായ എഫ്-7 ബിജിഐ വിമാനം തകര്ച്ചയ്ക്കു കീഴായി അപകടസ്ഥലത്ത് പതിച്ചു എന്നത് ബംഗളാദേശ് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് സ്ഥിരീകരിച്ചു. ഫയർ സർവീസ് ഓഫീസർ ലിമ ഖാന്റെ പ്രാഥമിക വിശദീകരണപ്രകാരമാണ് മരണവും പരിക്കുകളും സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ബംഗളാദേശ് അധികൃതർ ഉടൻ പങ്കുവെക്കും എന്നാണ് പ്രതീ...
‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും, 25 മുതൽ 31 വരെ സ്കൂളുകളിൽ പരിശോധന നടത്തും’
Top News, Breaking News, Education, Kerala News, Latest news, Politics

‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും, 25 മുതൽ 31 വരെ സ്കൂളുകളിൽ പരിശോധന നടത്തും’

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എംനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോ​ദിച്ചു. ജൂലായ് 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും. ഇവ...
തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ തിരക്കേറി
World, Life Style, Top News, Topnews

തണുപ്പിനെയും മറികടന്ന് ലബുബു പാവയ്‌ക്കായി ക്യൂ: മെൽബണിൽ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ തിരക്കേറി

തണുപ്പും മഴയും എല്ലാം അവഗണിച്ച് നൂറുകണക്കിന് ആളുകൾ പോപ്പ് മാർട്ടിന്റെ പുതിയ സ്റ്റോറിന് മുന്നിൽ രാത്രി മുഴുവൻ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈറലായിരിക്കുന്നതും ആരാധകരെ ആവേശത്തിലാഴ്ത്തിയതുമായ ലബുബു പാവകൾക്കായാണ് ഈ കാത്തിരിപ്പ്. മെൽബൺ നഗരത്തിലെ ബോർക്ക് സ്ട്രീറ്റിലാണ് ലിമിറ്റഡ് എഡിഷൻ ലബുബു പാവകൾ വാങ്ങാനായി ജനക്കൂട്ടം തിരക്കേറിയത്. 'അഗ്ലി ക്യൂട്ട്' (ugly-cute) എന്ന് അറിയപ്പെടുന്ന ഈ പാവകൾക്ക് ലോകമെമ്പാടും ആരാധകരാണ്. പാവകളെ വാങ്ങാനായി ആളുകൾ തണുപ്പിൽ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ടിക്‌ടോക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. വലിയ കണ്ണുകളും, ഒമ്പത് പല്ലുകളും, കൂർത്ത ചെവികളുമുള്ള ലബുബുവിന്റെ രൂപം ആളുകളെ ആകർഷിച്ചിട്ടുണ്ട്. ലബുബുവിന്റെ വൻ ജനപ്രീതി പോപ്പ് മാർട്ട് കമ്പനിയുടെയും അതിന്റെ സ്ഥാപകനായ വാങ് നിങ്ങ് എന്ന ബിസിനസുകാ...
ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി
Kerala News, Latest news, Politics, Top News

ശശി തരൂരിനെ ഒഴിവാക്കുമെന്ന് മുരളിധരൻ; കടുത്ത തീരുമാനത്തിന് മടിച്ച് കെപിസിസി

പാർലമെന്റ് സമ്മേളനം ആരംഭിച്ചവേളയിൽ ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണുനട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം. തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കുമെന്ന് കെ മുരളീധരൻ തുറന്നടിച്ചെങ്കിലും കെപിസിസി നേതൃത്വം ഔദ്യോഗികമായി കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിട്ടില്ല. അതേസമയം ദേശീയത ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടൽ തുടരാനുള്ള തീരുമാനത്തിലാണ് തരൂർ. തരൂർ ഒപ്പമില്ലെന്നും തലസ്ഥാനത്തെ പാർട്ടി പരിപാടികൾക്ക് ഇനി അദ്ദേഹത്തെ ക്ഷണിക്കേണ്ടതില്ലെന്നും കെ മുരളീധരൻ തുറന്നടിച്ചെങ്കിലും വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. തരൂർ വിവാദങ്ങളിൽ ഹൈക്കമാന്റിന്റെതാകും അന്തിമ തീരുമാനമെന്ന വിശദീകരണമാണ് നേതൃത്വത്തിന്റേത്. അതേസമയം ദേശീയതയുടെ പേരിൽ മോദി സ്തുതി നടത്തുന്ന ശശി തരൂരിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും. തരൂരിന്റെ പ...
രാഷ്ട്രീയ ആക്രമണത്തിന് ഉപകരണമാകരുത്; ഇഡിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച് സുപ്രീംകോടതി
National, News, Top News, Topnews

രാഷ്ട്രീയ ആക്രമണത്തിന് ഉപകരണമാകരുത്; ഇഡിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച് സുപ്രീംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഷ്ട്രീയ പോരാട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതി. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ഇഡിയുടെ സമീപനത്തിനെതിരെ കോടതിയുടെ കടുത്ത നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും സംസ്ഥാന മന്ത്രിക്കും സമന്‍സ് അയച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതി നൽകിയ സംരക്ഷണ വിധിയ്ക്കെതിരെ ഇഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബി.ആര്‍.ഗവായി, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. "ഞങ്ങളുടെ വായ തുറപ്പിക്കേണ്ട അവസ്ഥയുണ്ടാകരുത്. ഇഡിയെ കുറിച്ച് കടുത്ത നിരീക്ഷണങ്ങള്‍ വിധേയമാക്കേണ്ടി വരും," എന്നാണ് ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിനോടായി പറഞ്ഞത്. "നിരവധി സംസ്ഥാനങ്ങളില്‍ ഈ അതിക്രമം കാണുന്നു. മുംബൈയിലെയും മറ്റു ഭാഗങ്ങളിലെയ...
മതസാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് ശിവന്‍കുട്ടി
Kerala News, Education, Latest news, Top News

മതസാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള്‍ സമ്മര്‍ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളിലും എട്ടുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഈ വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുമായി ബുധനാഴ്ച ചര്...
പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി
Top News, India, Latest news, National, Politics

പ്രതിപക്ഷ നേതാവായ എനിക്ക് സംസാരിക്കാൻ അനുവാദമില്ല: രാഹുൽ ഗാന്ധി

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ബഹളത്തിലേക്കും മാറ്റിവയ്ക്കലിലേക്കും നീങ്ങിയപ്പോൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്നിട്ടും ലോക്‌സഭയിൽ സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്ന് അദ്ദേഹം പറഞ്ഞു. "പ്രതിരോധ മന്ത്രിക്കും സർക്കാരിലെ മറ്റുള്ളവർക്കും സംസാരിക്കാൻ അനുവാദമുണ്ട്, പക്ഷേ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമില്ല. ഞാൻ പ്രതിപക്ഷ നേതാവാണ്, സംസാരിക്കാനുള്ള അവകാശം എന്റെതാണ്, പക്ഷേ അവർ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല," സഭ പിരിച്ചുവിട്ട ശേഷം പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് ഗാന്ധി പറഞ്ഞു. സർക്കാർ ഒരു "പുതിയ സമീപനം" സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു, "പ്രധാനമന്ത്രി സഭ വിട്ടു. അവർ അനുവദിച്ചാൽ ഒരു ചർച്ച നടക്കാം, പക്ഷേ പ്രശ്‌നം സർക്കാരിലെ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദമുണ്ടെങ്കിൽ, ഞങ്ങൾക്ക് സംസാരിക്ക...