BREAKING NEWS


National

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; ധീരജവാന്മാരുടെ ഓര്‍മ്മയില്‍ രാജ്യം
World, India, Latest news, National, Top News

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; ധീരജവാന്മാരുടെ ഓര്‍മ്മയില്‍ രാജ്യം

ഇന്ന് കാര്‍ഗില്‍ വിജയ ദിനം... കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് 24 വയസ്. ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറി രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാക് സൈന്യത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ സുദിനം. കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിനു മുകളിലുയര്‍ന്ന മൂവര്‍ണക്കൊടി സമ്പൂര്‍ണ്ണ വിജയത്തിന്റെ അടയാളം മാത്രമായിരുന്നില്ല, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാന്‍ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാന്റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്...
പ്രധാനമന്ത്രി മോദി സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ കണ്ടു
World, India, Latest news, National, Politics, Top News

പ്രധാനമന്ത്രി മോദി സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ കണ്ടു

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിലെ സാൻഡ്രിംഗ്ഹാം ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെയാണ് കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സാൻഡ്രിംഗ്ഹാം ഹൗസിൽ പ്രധാനമന്ത്രി മോദിയെ രാജാവ് ചാൾസ് സ്വീകരിച്ചതായി ബ്രിട്ടീഷ് രാജകുടുംബം എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, ഈ വർഷം അവസാനം നടുന്നതിനായി പ്രധാനമന്ത്രി മോദി രാജാവിന് ഒരു മര തൈ സമ്മാനിച്ചു. അമ്മമാരോടുള്ള ആദരസൂചകമായി വ്യക്തികളെ ഒരു മരം നടാൻ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരിസ്ഥിതി പ്രചാരണമായ "ഏക് പെഡ് മാ കേ നാം" ന്റെ ഭാഗമായിരുന്നു ഈ നടപടി. പരിസ്ഥിതി സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ദേശീയ പ്രസ്...
തായ്‌ലൻഡ്-കംബോഡിയ സംഘർഷം; ഏറ്റുമുട്ടൽ ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ
World, Latest news, National, Top News

തായ്‌ലൻഡ്-കംബോഡിയ സംഘർഷം; ഏറ്റുമുട്ടൽ ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്‌ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ്‌ കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന്‌ തായ്‌ലൻഡ്‌ ജനങ്ങളെ ഒഴിപ്പിച്ചു. സഞ്ചാരികള്‍ ജാഗ്രത പുലർത്തണമെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാരായ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന രാജ്യങ്ങളാണ് രണ്ടും. ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുട...
ഇന്ത്യക്കാരെ ജോലിക്കെടുക്കരുത്;ചൈനയിൽ ഫാക്ടറി വേണ്ട: കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്
World, India, Latest news, National, Top News

ഇന്ത്യക്കാരെ ജോലിക്കെടുക്കരുത്;ചൈനയിൽ ഫാക്ടറി വേണ്ട: കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനും ചൈനയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുമെതിരെ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ക് ഭീമൻമാരെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡന്റായിരിക്കുന്ന കാലം ടെക് വ്യവസായത്തിലെ അത്തരം ദിവസങ്ങൾ അവസാനിച്ചെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.വാഷിംഗ്ടണിൽ നടന്ന ഒരു എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെക്കാലമായി അമേരിക്കയുടെ ടെക് വ്യവസായത്തിന്റെ ഭൂരിഭാഗവും സമൂലമായ ആഗോളവൽക്കരണത്തെ പിന്തുടരുകയാണെന്നു, അത് ദശലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക നൽകുന്ന സ്വാതന്ത്ര്യമുപയോഗിച്ച് ഇവിടുത്തെ ടെക്ക് കമ്പനികൾ ചൈനയിൽ ഫാക്ടറികൾ പണിയുകയും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുകയും അയർലന്റിൽ ലാഭം കൊയ്യുകയും ചെയ്തു.അതേസമയം അവരുടെ സഹ പൗരന്മാരെ ഇവിടെ തന്നെ പിരിച്ചുവിടുകയും സെൻസർ ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം...
അനിൽ അംബാനിക്കെതിരെ ഇഡി, 3000 കോടി ബാങ്ക് വായ്പ തട്ടിപ്പിൽ നടപടി
World, India, Latest news, Money, National, Top News

അനിൽ അംബാനിക്കെതിരെ ഇഡി, 3000 കോടി ബാങ്ക് വായ്പ തട്ടിപ്പിൽ നടപടി

ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. 3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുൾപ്പെടും. 2017നും 2019നും ഇടയിൽ യെസ് ബാങ്ക് അനുവദിച്ച ഏകദേശം 3,000 കോടി രൂപയുടെ വായ്പകൾ ഷെൽ സ്ഥാപനങ്ങളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി ഇ.ഡി സംശയിക്കുന്നു. യെസ് ബാങ്ക് ഉദ്യോഗസ്ഥരും പ്രൊമോട്ടറും ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയതിനും ബാങ്കിൻ്റെ വായ്പാ അനുവദിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾക്കും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വായ്പ രേഖകളിൽ തിയതി തിരുത്തി, ശരിയായ പരിശോധന നടത്തിയില്ല, സാമ്പത്തികമായി ദുർബലമായ നിലയ...
ഇന്ത്യയിൽ 11 വർഷം; രണ്ട് പുതിയ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റെഡ്‍മിയുടെ ആഘോഷം
Top News, Latest news, National, Technology

ഇന്ത്യയിൽ 11 വർഷം; രണ്ട് പുതിയ സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ റെഡ്‍മിയുടെ ആഘോഷം

2014 ജൂലൈയിലാണ് റെഡ്‍മി ഇന്ത്യയിൽ കമ്പനിയുടെ ആദ്യ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിലെത്തി 11 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി റെഡ്‌മി രണ്ട് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചു. റെഡ്മി ജൂലൈ 24-ന് ഈ ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഈ മാസം ആദ്യം റെഡ്‍മി ഷാംപെയ്ൻ ഗോൾഡ് നിറത്തിൽ നോട്ട് 14 പ്രോ+ 5ജി, നോട്ട് 14 പ്രോ 5ജി എന്നിവ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം എക്സിലെ ഒരു പോസ്റ്റിലാണ് റെഡ്‍മി ഇന്ത്യ രാജ്യത്ത് 11 വർഷം പൂർത്തിയാക്കിയതായി അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണികളിൽ ഒന്നിലേക്കുള്ള യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട്, 2014 ജൂലൈയിൽ എംഐ 3 പുറത്തിറക്കിയാണ് റെഡ്മി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. 11 വർഷത്തെ ...
അടുത്ത ഉപരാഷ്ട്രപതി, ആരിഫ് മുഹമ്മദ് ഖാന്‍റെ പേരും പരിഗണനയിൽ
Top News, India, Latest news, National, Politics

അടുത്ത ഉപരാഷ്ട്രപതി, ആരിഫ് മുഹമ്മദ് ഖാന്‍റെ പേരും പരിഗണനയിൽ

ജഗ്ദീപ് ധൻകറിന്‍റെ അപ്രതീക്ഷിത പടിയിറങ്ങലിന് പിന്നാലെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്നതിൽ ചർച്ചകൾ തുടരുന്നു. ബിജെപി നേതാവിനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ജെ പി നദ്ദ, വസുന്ധര രാജെ സിന്ധ്യ, മനോജ് സിൻഹ​ എന്നിവരുടെ പേരുകൾ പരി​ഗണനയിലുണ്ട്. മുക്താർ അബ്ബാസ് നഖ്വി, ആരിഫ് മുഹമ്മദ് ഖാൻ, എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്. രാം നാഥ് താക്കൂർ, നിതീഷ് കുമാർ, ഹരിവന്‌‍ഷ് നാരായൺ സിം​ഗ് എന്നിവരുടെ പേരുകളും ലിസ്റ്റില്‍ ഉൾപ്പെട്ടതായാണ് റിപ്പോര്‍ട്ടുണ്ട്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് ശക്തമായി ചേർന്നുനിൽക്കുന്ന ഒരാളെ ഉപരാഷ്ട്രപതിയായി നിയമിക്കാനാണ് ബിജെപിക്ക് താൽപ്പര്യമെന്നാണ് വൃത്തങ്ങൾ പറയുന്നത്. രാംനാഥ് താക്കൂറിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. താക്കൂർ അടുത്തിടെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച ഒരു സാധാരണ കൂടിക്കാഴ്ച മാത്ര...
പ്രധാനമന്ത്രി യുകെയിലേക്ക് തിരിച്ചു, വ്യാപാര കരാറിൽ ഒപ്പുവയ്ക്കും
World, India, Latest Video, National, Politics, Top News

പ്രധാനമന്ത്രി യുകെയിലേക്ക് തിരിച്ചു, വ്യാപാര കരാറിൽ ഒപ്പുവയ്ക്കും

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ പ്രധാനമന്ത്രി ഒപ്പുവയ്ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടേക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഖാലിസ്ഥാൻ ഭീകരതയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വിജയ് മല്യയെ വിട്ടുനൽകുന്നതും ചർച്ചയാകും. കെയർ സ്റ്റാർമറുമായുള്ള ചർച്ചകൾക്കും ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കും താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ബ്രിട്ടൻ സന്ദർശനം പൂ...
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാൻ ഇന്ത്യ ഒരുങ്ങുന്നു
World, India, Latest news, Money, National, Politics, Top News

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാൻ ഇന്ത്യ ഒരുങ്ങുന്നു

ഗാൽവാൻ താഴ്‌വരയിലെ മാരകമായ ഏറ്റുമുട്ടലുകളെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് നിർത്തിവച്ചിരുന്ന, അഞ്ച് വർഷത്തിന് ശേഷം, ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കും. ചൈനയിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെ വിസ അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. "2025 ജൂലൈ 24 മുതൽ, ചൈനീസ് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. അവർ ആദ്യം വെബ് ലിങ്കിൽ ഓൺലൈനായി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് ചെയ്യണം, തുടർന്ന് വെബ് ലിങ്കിൽ അപ്പോയിന്റ്മെന്റ് എടുക്കണം. തുടർന്ന് ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് പാസ്‌പോർട്ട്, വിസ അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകൾ എന്നിവ എടുക്കണം," ഇന്ത്യൻ എംബസി പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നു. 2020-ൽ ഗാൽവാൻ താഴ്‌വരയിലെ തർക്കമുള്ള ഹിമാലയൻ അതിർത...
കത്തിക്കയറി സ്വർണവില; ഉള്ളുപൊള്ളി ഉപഭോക്താക്കൾ
Top News, India, Kerala News, Latest news, National

കത്തിക്കയറി സ്വർണവില; ഉള്ളുപൊള്ളി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുപതിച്ചുയർന്നു. റെക്കോർഡ് വിലയ്ക്കരികിലാണ് ഇന്ന് സ്വർണവിലയുള്ളത്. പവന് ഇന്ന് 840 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74280 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3400 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 80 രൂപയാണ് ഇന്നലെ സ്വർണത്തിന് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് 920 രൂപ ഉയർന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7615 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്. Tag: Gold price on fire ...