BREAKING NEWS


More

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
Health

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

  തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ‌ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേനാ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് പന്നി മാംസം വിതരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.  ...
അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
Health

അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി

  തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ മുങ്ങി കുളിക്കരുതെന്നും, നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളുമടക്കമുള്ള സ്ഥലങ്ങളിലെ ജലാശയങ്ങളിൽ സ്ഥിരമായി ക്ലോറിനേഷൻ നടത്തണമെന്നും നിർദേശത്തിലുണ്ട്. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധന നടത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും, ആവശ്യപ്പെടുന്ന അധികാരികൾക്ക് അത് ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനുപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നിർബന്ധമാണ്. ജലസ്രോതസ്സുകളിലേക്ക് ദ്രവമാലിന്യ കുഴലുകൾ ഒഴുക്കുന്നത് ഒഴിവാക്കണമെന്നും, ഖര മാലിന്യം നിക്ഷേപിക്കുന്നത് തടയണം. ഈ നിർദേശങ്ങൾ...
തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Crime

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

  തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഭാര്യമായി പിണങ്ങിയതിന് പിന്നാലെ ഗായത്രിയുമായി പ്രണയത്തിലായി. ഗായത്രിയും പ്രവീണും ഒരു ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാൽ പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ഗായത്രി പിന്നീട് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രവീൺ വിവാഹമോചനം നേടാമെന്ന് ഗായത്രിക്ക് ഉറപ്പ് നൽകിയിരുന്ന...
തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല ,  താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു
Politics, Health

തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല , താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു

    രോഗികളിൽനിന്നു പണപ്പിരിവു നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തി. വൃക്കയിലും സമീപവുമുള്ള കല്ലുകൾ നീക്കം ചെയ്യുന്ന റെട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറിയ്ക്ക് ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ ശസ്ത്രക്രിയ നിർത്തി വെച്ചു. പഞ്ഞി മുതൽ സകലതും രോഗികൾ വാങ്ങി നൽകേണ്ട അവസ്ഥയാണ് സർക്കാർ ആശുപത്രികളിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുന്നത് നിർത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് രോഗികളിൽ നിന്നു പണപ്പിരിവു നടത്തി ഉപകരണം വാങ്ങുകയും ശസ്ത്രക്രിയ നടത്തിയതും. നികുതി ഉൾപ്പെടെ ഒരു ഉപകരണത്തിന് 60,000 ര...
അമീബിക് മസ്തിഷ്‌ക ജ്വരത്തെ  അതിജീവിച്ച്  11കാരി; ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു
Health

അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 11കാരി; ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ചേളാരി സ്വദേശിനിയായ പതിനൊന്ന് വയസ്സുകാരിക്ക് രോഗം ഭേദമായി. കുട്ടി പൂർണ ആരോഗ്യത്തോടെ ബുധനാഴ്ച ആശുപത്രി വിട്ടു. അതേസമയം, പാലക്കാട് പട്ടാമ്പി സ്വദേശിയായ 27-കാരന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. പട്ടാമ്പി സ്വദേശി ഉൾപ്പെടെ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മൂന്ന് കുട്ടികൾ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലും ആറു പേർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. എന്നാൽ അമീബിക് മസ്ത്ഷിക ജ്വരവുമായി ബന...
അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട
Writers Corner

അതിമനോഹരമാണ് മലമുകളിൽ തലയുയർത്തി നിൽക്കുന്ന ഈ ആംബെർ കോട്ട

വൈവിധ്യമാർന്ന ചരിത്രവും വ്യത്യസ്തമായ സംസ്കാരംകൊണ്ടും സമ്പന്നമാണ് ഇന്ത്യ മഹാരാജ്യം. സാംസ്കാരികവും ചരിത്രപരുവമായ രഹസ്യങ്ങൾ ഇന്ത്യയിലെ ഓരോ സ്മാരകങ്ങളിലും കുടികൊളളുന്നു. സഞ്ചാരികളെ ആകർഷിക്കുന്നതിൽ പേരുകേട്ട നാടാണ് രാജസ്ഥാൻ. ഈ മരുഭൂമിയിൽ അനേകം സ്മാരകങ്ങളും അതിനുപുറമെ ഒരുപാട് ചരിത്രരഹസ്യങ്ങളും മറഞ്ഞുകിടക്കുന്നു. രാജസ്ഥാനിലെ പൗരാണിക കോട്ടകളിലൊന്നാണ് ജയ്‌പൂരിലെ ആംബർ കോട്ട. ആമിർകോട്ട എന്നും ഇതിനെ വിളിക്കുന്നു. ജയ്പൂരിന്റെ അഭിമാനമായി കണക്കാക്കുന്ന ഈ കോട്ടയെപ്പോലെ തന്നെ മനോഹരവും ആകാംക്ഷയേറിയതുമാണ് ഇതിന്റെ പിന്നിലെ ചരിത്രകഥകൾ. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിർമ്മിതിയായിരുന്നു ആംബർ കോട്ടയുടേത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്തിൽ തുടങ്ങിയ നിർമ്മാണം പൂർത്തിയാക്കുവാൻ ഒരു നൂറ്റാണ്ട് എടുത്തുവെന്ന് ചരിത്രം പറയുന്നു. ഇന്ന് കാണുന്ന കോട്ടയുടെ പൂർണ്ണരൂപത്തിലേക്കെത്തിച്ചത് സ്വായി ജയ്‌സിംഗ് രണ്ടാമനും രാജ ജ...
വീണ്ടും ഉപകരണക്ഷാമ പ്രതിസന്ധിയിൽ തിരുവനതപുരം മെഡിക്കൽ കോളേജ്; ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങുന്നു
Health

വീണ്ടും ഉപകരണക്ഷാമ പ്രതിസന്ധിയിൽ തിരുവനതപുരം മെഡിക്കൽ കോളേജ്; ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങുന്നു

വീണ്ടും ഉപകരണക്ഷാമ പ്രതിസന്ധി. തിരുവനതപുരം മെഡിക്കല്‍ കോളജിൽ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്നതിനാൽ ശസ്ത്രക്രിയകള്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും, ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമാണെന്നും ചൂണ്ടി കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിനു കത്ത് നല്‍കി. 163 കോടി രൂപ കുടിശികയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കാൻ ഉള്ളത്. സെപ്റ്റംബര്‍ 1 മുതല്‍ കമ്പനികള്‍ സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ്‌ വയര്‍, ബലൂണ്‍, ഷീത്ത് എന്നിവയുടെ വിതരണം നിര്‍ത്തിയിരുന്നു.തിരുവനതപുരം മെഡിക്കൽ കോളേജിന് 29.56 കോടി രൂപയാണ് നൽകാനുള്ളത്. എച്ച്എല്‍എല്ലില്‍നിന്ന് ഉപകരണങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട‌െന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു....
കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നു;മന്ത്രി വീണ ജോർജ്
Health

കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നു;മന്ത്രി വീണ ജോർജ്

  തിരുവനന്തപുരം: സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാജ്യത്തെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്ലിനികിന്റെ ഉദ്ഘാടനം സെപ്തംബര്‍ 16ന് നടക്കുമെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായി സൗജന്യ പരിശോധനകളുമുണ്ടാകും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് പരിശോധന നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തെ ആശങ്കയിലാഴ്ത്തുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം കേരളം നേരത്തെ കണ്ടുപിടിക്കുന്നുണ്ടെന്നും മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചെന്നും പ്രോട്ടോകോള്‍ തയ്യാറാക്കി പരിശോധനകള്‍ നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി....
നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ
Health

നിപ പ്രതിരോധത്തിൽ പുതിയ മുന്നേറ്റം: സ്യൂഡോവൈറോൺ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകർ

  തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിൽ നിർണായക മുന്നേറ്റവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി). നിപയെ കുറിച്ച് കൂടുതൽ സുരക്ഷിതമായ പഠനത്തിനും വേഗത്തിലുള്ള രോഗനിർണയത്തിനും വഴിയൊരുക്കുന്ന ‘സ്യൂഡോവൈറോൺ’ എന്ന ഹൈബ്രിഡ് വൈറസിനെ സ്ഥാപനം വിജയകരമായി വികസിപ്പിച്ചു. നിപ വൈറസിന്റെ പുറംഭാഗത്തെ പ്രോട്ടീനുകൾ, താരതമ്യേന അപകടകാരിയല്ലാത്ത കന്നുകാലി വൈറസിന്റെ ഉള്ളിലേക്ക് മാറ്റിയാണ് സ്യൂഡോവൈറോൺ സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ, രോഗത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനും, വാക്സിനുകളും ഫലപ്രദമായ മരുന്നുകളും കണ്ടെത്താനും ഗവേഷകർക്ക് കഴിയുമെന്ന് ഐഎവി അറിയിച്ചു. ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 2018-ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്ന് 17 പേരുടെ ജീവൻ നഷ്ടമായിരുന്നു. പിന്നീട് നടന്ന പ്രാദേശിക ബാധകളിൽ രോഗി...
25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സ; കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണ ജോർജ്
Health

25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സ; കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ അനുവദിച്ചതായി മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ 75.66 കോടി രൂപ സൗജന്യ ചികത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേന 49.3 കോടി രൂപയും നൽകി. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്കും തുക ല്‍കിയതായും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കഴിഞ്ഞ 3 വര്‍ഷമായി കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക...