BREAKING NEWS


More

നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Thrissur, Crime, Kerala News

നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴി...
എന്താണ് സൂബ ഡാൻസ്….
Health

എന്താണ് സൂബ ഡാൻസ്….

വിവാദങ്ങളിൽ നിറയുകയാണ് സൂംബ ഡാൻസ്. ഇത്രത്തോളം വിവാദമാകുന്ന സൂംബ ഡാൻസ് എന്താണ്? സൂംബ എന്നാൽ ഒരു ഫിറ്റ്നസ് ഡാൻഡ് രീതിയാണ്. കൊളംബിയൻ ഡാൻസറായ ബെറ്റോപിരസാണ് ഈ നൃത്തത്തിന് രൂപം നൽകിയത്. ലാറ്റിൽ അമേരിക്കൻ‌ പാട്ടുകൾക്കനുസരിച്ചാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ നൃത്തം ചെയ്യുന്നത് ശരീരഭാരം ഒരു പരിധിവരെ കുറയ്ക്കുന്നതിന് വളരെ അധികം സഹായകരമാണ്. കൂടാതെ ഇത് ശരീരത്തിന് വളരെയധികം ഊർജവും ഉന്മേഷവും നൽകുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും അതിലൂടെ ഹൃദയാ​രോ​ഗ്യം നിലനിർത്താനും സഹായിക്കുന്നു. 1990 കളുടെ അവസാനത്തിൽ കൊളംബിയൻ നർത്തകനും നൃത്തസംവിധായകനുമായ ആൽബെർട്ടോ "ബെറ്റോ" പെരെസാണ് സുംബ സൃഷ്ടിച്ചത്. ഒരു ദിവസം, ബീറ്റോ തന്റെ ഫിറ്റ്നസ് ക്ലാസിനായി പരമ്പരാഗത എയറോബിക്സ് സംഗീത രീതിയിൽ നിന്ന് മാറി സൽസയും മെറെൻഗു സംഗീതവും നിറഞ്ഞ തന്റെ സ്വകാര്യ കാസറ്റ് ടേപ്പുകൾ വ്യായാമത്തിനായി ഉപയോഗിച്ചു. കർശനമ...
കൊൽക്കത്തയിൽ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ അറസ്റ്റിൽ
News, Crime

കൊൽക്കത്തയിൽ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാളിലെ കസ്ബയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. സൗത്ത് കൊൽക്കത്ത ലോ കോളജിലായിരുന്നു സംഭവം. കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു....
കാസർഗോഡ് മകൻ അമ്മയെ തീവച്ച് കൊലപ്പെടുത്തി
Crime, Kasaragod

കാസർഗോഡ് മകൻ അമ്മയെ തീവച്ച് കൊലപ്പെടുത്തി

കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം അയൽവാസിയെ വീട്ടിലേക്ക് വിളിച്ച് അക്രമിക്കാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. വോർക്കാടി നലങ്ങി സ്വദേശിനിയായ ഫിൽഡ (60) ആണ് മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ സംഭവത്തിന് ശേഷം ഒളിവിലാണ്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസികൾ ഫിൽഡയും ലോലിറ്റയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിൽഡ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലോലിറ്റയെ അവർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്....
പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്
Palakkad, Health, Kerala News

പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അന്വേഷണത്തിന് നിർദേശം നൽകി. ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ എത്തി മരുന്നിന്റെ ഉറവിടവും സ്റ്റോക്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്നും പ്രദേശവാസിയായ ആസിഫിന്റെ മകനായി വാങ്ങിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് മരുന്നു നൽകാൻ ഗുളിക പൊട്ടിച്ച സമയത്താണ് ഉള്ളിൽ കമ്പി കണ്ടെത്തിയത്...
ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം!; തിരുവനന്തപുരം വിമാനത്താവളത്തില്‍
World, Writers Corner

ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം!; തിരുവനന്തപുരം വിമാനത്താവളത്തില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ശനിയാഴ്ച രാത്രി പത്തരയോടെ, അടിയന്തര അനുമതി തേടി രാത്രി പത്തരയോടെ ആ അതിഥി എത്തിയത്. ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി, ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം! അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയാണ് യുദ്ധ വിമാനത്തിന് റണ്‍വേയിലിറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയത്. ആദ്യമായാണ് വിദേശ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യത്ത് അടിയന്തരമായി ഇറങ്ങുന്നത്. എന്നാല്‍ തികച്ചും സാധാരണമായ ഒന്നെന്നാണ് ഇന്ത്യന്‍ വ്യോമസേന ഈ നടപടിയെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് നാവിക വിഭാഗമായ റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനിക്കപ്പലില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനമാണ് തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നേവിയും റോയല്‍ നേവിയും സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. പറന്നുയര്‍ന്ന വിമാനത്തിന് കാലാവസ്ഥ...
മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി
Crime, National, Top News

മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി

  മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ സുപ്രധാന തെളിവായ കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി. രാജയെ കൊലപ്പെടുത്താനുള്ള വടിവാളാണ് കണ്ടെടുത്തത്. വടിവാള്‍ വാങ്ങിയത് ഗുവഹത്തി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പൊലീസിനു വ്യക്തമായി. കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെ പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില...
Crime, Kerala News

പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷണം, താനൂരിൽ മൂന്ന് പേർ പിടിയിൽ

മലപ്പുറം: താനൂരിൽ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടിൽ അബു താഹിർ, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പിൽ ഷംനാഫ് എന്നിവരെയാണ് പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ് ചെയ്തത്. താനൂർ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് പ്രതികളെ താനൂർ പൊലീസ് പിടികൂടിയത്. താനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടോണി ജെ മറ്റത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
Crime, Kerala News

മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം. ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ...
Crime, Kerala News

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്‍റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു. ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്‍റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്....