‘സുപ്രധാന വിവരങ്ങള്‍ ലഭിച്ചു; സ്വപ്നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്തായാല്‍ ജീവന്‍ തന്നെ അപകടത്തില്‍’- കസ്റ്റംസ് കോടതിയില്‍
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ ഗൗരവതരമെന്ന് കസ്റ്റംസ്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച് ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. ഇരുവരേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇരുവരുടെയും മൊഴികളില്‍ നിന്ന് കൂടുതല്‍ ഗൗരവമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ എം ശിവശങ്കറ...
