BREAKING NEWS


Latest news

Latest news

നിപ്പ സ്ഥിരീകരിച്ചു, കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം Nipah virus

Nipah virus കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. https://www.youtube.com/watch?v=fgF04dOuT20 മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രി...
Latest news

സോളാര്‍ പീഡന കേസ്; ഉമ്മൻചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ Solar Case

Solar Case സോളാര്‍ പീഡന കേസില്‍ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ. കെ.ബി ഗണേഷ് കുമാര്‍, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ക്ലിഫ്ഹൗസില്‍വച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. https://www.youtube.com/watch?v=fgF04dOuT20 തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ പരാതിക്കാരിയുടെ കത്ത് കൈവശപ്പെടുത്തുകയായിരുന്നു. പീഡനക്കേസുമായി മുന്നോട്ട് പോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സി.ബി.ഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ...
Latest news

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി Health Minister

Health Minister സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാക...
Latest news

ആലുവയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം Aluva Case

Aluva Case ആലുവയിൽ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റില്‍ രാജ് പിടിയിലായി. എറണാകുളത്ത് നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആലുവ ഈസ്റ്റ് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. പൊലീസ് സ്റ്റേഷനിലെത്തിക്കാതെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. https://www.youtube.com/watch?v=zYcJcRGIgck&t=17s മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് ക്രൂരമായ സംഭവം നടന്നത്. കുഞ്ഞുമായി പ്രതി നടന്നു പോകുന്നത് കണ്ട അയൽവാസി നടത്തിയ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടിയു...
Latest news

ചോരയില്‍കുളിച്ച്‌ എയര്‍ഹോസ്റ്റസിന്റെ മൃതദേഹം; ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരൻ അറസ്റ്റില്‍ air hostess rupa ogrey death case in mumbai

air hostess rupa ogrey death case in mumbai മരോലില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്വാളിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ തുംഗ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 14 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനായെന്നും ഡി.സി.പി. ദത്താ നലാവാഡേ മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=g-qb89tA1-g&t=119s യുവതിയുടെ കൊലപാതകത്തില്‍ എട്ടുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഒട്ടേറെപേരെ ചോദ്യംചെയ്തു. ഇതിനുശേഷമാണ് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വിപുലമാക്കി പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ...
Latest news

‘ഞാൻ പോകുന്നു’; അമ്മയെ വിഡിയോ കോള്‍ വിളിച്ച്‌ കരഞ്ഞ് അപര്‍ണ ; അപര്‍ണയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ മദ്യപാനം, സഹോദരിയുടെ മൊഴി Aparna Nair

Aparna Nair സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. https://www.youtube.com/watch?v=S2Hde4vxWs0&t=6s അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. https://...
Latest news

69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ അല്ലു അര്‍ജ്ജുന്‍, മികച്ച നടിയായി ആലിയയും കൃതിയും 69th National Film Awards 2023

69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.അല്ലു അര്‍ജജുന്‍ മികച്ച നടനുളള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുളള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും നേടി. 69th National Film Awards 2023 സൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദം അഞ്ച് പുരസ്കാരങ്ങള്‍ നേടി. 1) മികച്ച ഹിന്ദി ചിത്രം 2) മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ 3) മികച്ച പ്രൊഡക്ഷൻ ഡിസൈൻ 4) മികച്ച ഓഡിയോഗ്രഫി 5) മികച്ച ഛായാഗ്രഹണം. മികച്ച കലാമൂല്യവും ജനപ്രിയ ചിത്രവും ആര്‍ആര്‍ആര്‍. https://www.youtube.com/watch?v=J-bTdNwAAy0&t=68s മികച്ച സംവിധായകൻ: ഗോദാവരി (മറാത്തി) മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കോ (ഗുജറാത്തി) മികച്ച ബാലതാരം: ഭവിൻ റബാരി, ചെല്ലോ ഷോ (ഗുജറാത്തി) മികച്ച സംഗീത സംവിധാനം (ഗാനങ്ങള്‍): പുഷ്പ: ദ റൈസ് മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സ്‌കോര്‍): ആര്‍ആര്‍ആറിന് വേണ്ടി ...
Latest news

മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3

UAE PM Chandrayaan-3 ചന്ദ്രയാൻ-3ന്റെ വിജയത്തില്‍ അഭിനന്ദനങ്ങളറിയിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും. ചന്ദ്രനില്‍ ഇറങ്ങിയതിന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍,രാഷ്‌ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലാണ്, ഇന്ത്യ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. https://www.youtube.com/watch?v=zYcJcRGIgck ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിനെ അഭിനന്ദിച്ച്‌ യു.എ.ഇ പൊതുവിദ്യഭ്യാസ, ശാസ്ത്രസാങ്കേതിക സഹമന്ത്രി സാറ അല്‍ അമരിയും രംഗത്തെത്തി.ചന്ദ്രനില്‍ വിജകരമായി ഇറങ്ങിയ നാലാമത്തെയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതിന് സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.ഇത് മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനമാണെന്നായിരുന്നു സ...
Latest news

ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ Chandrayaan-3

Chandrayaan-3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയശേഷം ചന്ദ്രയാൻ 3 ലാൻഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. എക്സ് പ്ലാറ്റ്‌ഫോമിലാണ് ഐ.എസ്.ആര്‍.ഒ ചിത്രം പങ്കുവച്ചത്. ലാൻഡറിലെ ലാൻഡിംഗ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. . ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ ഉള്ളത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാൻ കഴിയും. https://www.youtube.com/watch?v=zYcJcRGIgck പാറകളില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന പ്രതലമാണ് ചന്ദ്രയാൻ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത്. ഐ.എസ്.ആര്‍.ഒ കുറിച്ചു. നേരത്തെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്ബ് ചന്ദ്രയാൻ 3 പകര്‍ത്തിയ ചിത്രങ്ങളും ഐ.എസ്.ആര്‍,ഒ പുറത്തുവിട്ടിരുന്നു. https://twitter.com/isro/status/1694376945340080398 https://www.youtube.com/watch?v=J-bTdNwAAy0&t=68s ...
Latest news

ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി Prime Minister

ചന്ദ്രനിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയത്. ഇതുവരെ മറ്റൊരു രാജ്യത്തിനും ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കാനായിട്ടില്ല. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും നൽകാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അഭൂതപൂർവമായ നേട്ടത്തിന് ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലായിരിന്നിട്ടും എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തിനൊപ്പമായിരുന്നുവെന്ന് മോദി വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി വെർച്വൽ പ്രസംഗത്തിലൂടെയാണ് അഭിനന്ദനവുമായി എത്തിയത്. https://www.youtube.com/watch?v=zYcJcRGIgck ഭൂമിയുടെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായി. അമ്പിളിമാമൻ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മമാർ പഠിപ്പിച്ചത്. എന്നാൽ, ചന്ദ്രൻ അടുത്താണെന്ന് ഇന്ത്യയുടെ ദൗത്യം...