BREAKING NEWS


Latest news

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം
India, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാജഡ്ജ്മെന്റ് ബുധനാഴ്ച നടപ്പാക്കാനിരിക്കെ, അതിന് സമയം നീട്ടണമെന്നാവശ്യപ്പെട്ട് യെമന്‍ ഭരണകൂടത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ലെന്നത് വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനുള്ള ഇടപെടല്‍ സാധ്യതകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കുന്നതിനായി വിവിധ നിലകളില്‍ ശ്രമങ്ങള്‍ തുടരുകയാണ്. യെമന്‍ പ്രോസിക്യൂട്ടറിന് കത്തയക്കുകയും ഒരു ഷെയ്ഖ് മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുമാണ് കേന്ദ്രത്തിന്റെ സമീപനം. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബു മഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ മറ്റ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമാകുന്നില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ച...
രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പുതുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബീഹാര്‍ മോഡല്‍ നടപ്പാക്കും
Latest news, National, News

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പുതുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബീഹാര്‍ മോഡല്‍ നടപ്പാക്കും

അനധികൃത വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനായി വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് പുതിയ നീക്കമെന്ന് സൂചന. ബീഹാറില്‍ പരീക്ഷിച്ച മോഡലാണ് രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്നത്. 2026 ജനുവരി 1ന്‍റെ സാഹചര്യ രേഖ (reference date) ആയി വച്ച് പട്ടിക പുതുക്കല്‍ നടക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വോട്ടര്‍ പട്ടിക പുതുക്കലിന് ധ്രുതഗതിയില്‍ നടപടികള്‍ തുടങ്ങുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നടപടികള്‍ ഇതിനകം ആരംഭിച്ചത്. ബീഹാറില്‍ ബംഗ്...
സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Kerala News, Latest news, Top News

സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപ നല്‍കേണ്ടി വരും. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍
Kerala News, Latest news, Top News

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി വീട്ടമ്മമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട്, പാമോയിലിനും സണ്‍ഫ്‌ലവര്‍ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിപണിയില്‍ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. വ...
നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം
World, India, Latest news, Top News

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിൽ വിധി ഈ മാസം 29 ന്. ഇരുവർക്കുമെതിരെ കേസ് എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് കോടതി തീരുമാനം അറിയിക്കുക. വിചാരണ കോടതി കേസിൻ്റെ വാദങ്ങൾ പൂർത്തിയായി സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 142 കോടി രൂപ ഇരുവർക്കുമായി ലഭിച്ചു. കണ്ടെത്തലുകൾ തെളിയിക്കാൻ കൃത്യമായി തെളിവുകൾ ഉണ്ടെന്നും പ്രാഥമികമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. കോൺഗ്രസ് നേതാവ് സാം പിത്രോഡ, സുമൻ ദുബെ എന്നിവർക്കും കേസിൽ പങ്കുണ്ടെന്നാണ് ഇ ഡി ആരോപണം. ജവഹര്‍ലാല്‍ നെഹ്‌റു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎ...
സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
Kerala News, Latest news, Top News

സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അംഗീകരിക്കാവുന്ന തരത്തിലാവും മാറ്റം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ പഠന ശേഷമാകും തീരുമാനം. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആലോചന. എല്ലാ വിഭാഗം വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ പൊതു മാനദണ്ഡമായിരിക്കും നടപ്പിലാക്കുക. അതേസമയം, ബിജെപി നേതാവിന് പാദപൂജ ചടങ്ങ് നടത്തിയ ആലപ്പുഴ നൂറനാട് വിവേകാനന്ദ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന് നടക്കും. മാവേലിക്കര വിദ്യാധിരാജ സ്‌കൂളിലേക്ക് എ ഐ എസ് ...
‘ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’; ചെറിയാൻ ഫിലിപ്പ്
Kerala News, Latest news, Politics, Top News

‘ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്’; ചെറിയാൻ ഫിലിപ്പ്

പീഡിതരായ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളെ മുതിർന്ന നേതാക്കൾ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. ത്യാഗപൂർണ്ണമായ സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോവുകയോ ചെയ്യാത്ത പലരുമാണ് ദീർഘകാലം എം.എൽഎയും, എം.പി യും മന്ത്രിയുമൊക്കെയായി മരണം വരെ അധികാര സ്ഥാനങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നത്. അധികാര കുത്തകക്കാർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. ആദർശപരമായ സാഹസിക ബുദ്ധിയുള്ള ചെറുപ്പക്കാർ അപക്വത കാട്ടിയാൽ മുതിർന്നവർ അവരോട് പൊറുക്കണം.അധികാര കുത്തകൾക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ. എസ്. യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ അധികാര സ്ഥാനങ്ങളിലെത്തിയ പലരുമാണ് പിന്നിട് പുതിയ തലമുറയുടെ ശത്രുക്കളായി മാറിയത്. പുറകിൽ നിന്നും ആരും വരാ...
മുൻ മിസ് പുതുച്ചേരിയും മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി, സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്
Latest news, Kerala News, Top News

മുൻ മിസ് പുതുച്ചേരിയും മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി, സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്

പ്രമുഖ മോഡലും സോഷ്യൽ മീഡിയ താരവുമായ സാൻ റേച്ചൽ ജീവനൊടുക്കി. പുതുച്ചേരിയിൽ ഞായറാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിൽ ഇവരെ കണ്ടെത്തിയത്. വലിയ അളവിൽ ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം. രണ്ട് ആശുപത്രികളിൽ ചികിത്സതേടി, ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. വർണ്ണവിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധേയയായിരുന്നു റേച്ചൽ. അടുത്തിടെയാണ് 26 കാരിയായ റേച്ചൽ വിവാഹിതയായത്. പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻതന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്...
കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ
Latest news, Gulf, India, Top News

കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെയുള്ള ഇ-വിസ സൗകര്യം പ്രഖ്യാപിച്ച് ഇന്ത്യ

ഇന്ത്യ കുവൈത്ത് പൗരന്മാർക്ക് അഞ്ചു വർഷം വരെ കാലാവധിയുള്ള ഇ-വിസാ സംവിധാനം ആരംഭിച്ചു. ഇനി മുതൽ ഇന്ത്യാ സന്ദർശനത്തിന് ആവശ്യമായ വിസക്ക് കുവൈത്ത് പൗരന്മാർക്ക് പൂർണ്ണമായും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ, ഇനി വിസാ സെന്‍ററുകളിലോ എംബസികളിലോ നേരിട്ട് പോകേണ്ടതിന്‍റെ ആവശ്യമില്ല. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക വിസാ പോർട്ടൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. പുതിയ സംവിധാനത്തിലൂടെ യാത്രാസൗകര്യം കൂടുതൽ ലളിതമാകുകയും, സമയസമർപ്പിതമായി ആസൂത്രണം ചെയ്യാൻ ഉപകരിക്കുകയും ചെയ്യും. ഇ-വിസാ വ്യത്യസ്ത ആവശ്യങ്ങൾക്കായി ലഭ്യമാകുന്നതാണ് — ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്/യോഗ, കോൺഫറൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ് അപേക്ഷിക്കാവുന്നത്. ഈ വിസകൾ ഒന്നിലധികം പ്രാവശ്യം ഇന്ത്യ പ്രവേശനം അനുവദിക്കുന്നതും, ആറു മാസം മുതൽ അഞ്ചു വർഷം വരെയുള്ള വ്യത്യസ്ത കാലാവധികളുള്ളതുമാണ്. വിസാ ഫ...
‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും
Top News, Cricket, Latest news, Sports

‘ഈ പരമ്പരയിലെ ഇവന്‍റെ കളി കഴിഞ്ഞു’, ബാറ്റിംഗിനായി ക്രീസിലെത്തിയ ഗില്ലിനെ പരിഹസിച്ച് സ്റ്റോക്സും ഡക്കറ്റും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 58-4 എന്ന നിലയിലാണ് ക്രീസ് വിട്ടത്. 33 റണ്‍സുമായി കെ എല്‍ രാഹുലാണ് ക്രീസില്‍. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ കെ എല്‍ രാഹുലും കരുൺ നായരും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കരുണിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബ്രെയ്ഡന്‍ കാര്‍സാണ് ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചക്ക് തുടക്കമിട്ടത്. കരുണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനാകട്ടെ ഈ പരമ്പരയില്‍ ഇതുവരെ പുറത്തെടുത്ത പ്രകടനത്തിന്‍റെ അടുത്തൊന്നും എത്താനായില്ല. ബ്രെയ്ഡന്‍ കാര്‍സിന്‍റെ സ്വിംഗിന് മുന്നില്‍ തുടക്കം മുതല്‍ പതറിയ ഗില്ലിനെ ഒരു തവണ കാര്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ ഗില്ലിനെ വീണ്ടും വ...