BREAKING NEWS


Kerala News

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; നോവായി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായ അര്‍ജുൻ
Kerala News, Latest news, Top News

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; നോവായി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായ അര്‍ജുൻ

ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കുത്തിയൊലിച്ച മണ്ണിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച് ജീവൻ നഷ്ടപ്പെട്ട അര്‍ജുന്‍ മലയാളികള്‍ക്ക് ഇന്നും തീരോനോവാണ്. സ്വന്തം കൂടപ്പിറപ്പിനെയെന്നോണം നാടൊരുമിച്ച ആ ദിവസങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളികളെ ദിവസങ്ങളോളം സങ്കടത്തിലാക്കിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. കഴി‍ഞ്ഞ വർഷം ജൂലൈ 16ന് ഷിരൂരിലെ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (32) കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ ക...
ജെഎസ്കെ നാളെ തിയറ്ററുകളിൽ; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും
Kerala News, Latest news, Top News

ജെഎസ്കെ നാളെ തിയറ്ററുകളിൽ; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

‘ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാക്കളായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിക്കുന്നത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയെന്ന കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. സമവായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിഹാരമുണ്ടായ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കും. അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ജൂലൈ 17ന് ജെഎസ്കെ തിയറ്റുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീ...
‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍
Entertainment, Kerala News, Latest news, Top News

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. Tag: 'Amma' election: Candidates including Kunchako for the post of President, submission of nomination papers from today...
‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ കടുത്ത നിലപാട് തലാലിന്‍റെ സഹോദരൻ ; അനുനയ ചർച്ചകൾ തുടരും
Top News, Gulf, India, Kerala News, Latest news, National

‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ കടുത്ത നിലപാട് തലാലിന്‍റെ സഹോദരൻ ; അനുനയ ചർച്ചകൾ തുടരും

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇ...
‘സെക്രട്ടറിക്കെതിരെ ആക്ഷേപം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാദാക്ഷിണ്യത്തിൽ’; ആദ്യ പരാമർശം തിരുത്തി ബിനോയ് വിശ്വം
Kerala News, Latest news, Politics, Top News

‘സെക്രട്ടറിക്കെതിരെ ആക്ഷേപം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാദാക്ഷിണ്യത്തിൽ’; ആദ്യ പരാമർശം തിരുത്തി ബിനോയ് വിശ്വം

സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷിണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. എന്നാൽ ഇത് തിരുത്തണമെന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് “സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നത്” എന്ന് ബിനോയ് വിശ്വം തിരുത്തി പറഞ്ഞു. “സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ സിപിഐയിൽ മാത്രമല്ല, ഏതൊരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ വിശാലമനസ്കത കൊണ്ടാണ് രണ്ടുപേരും ഇവിടെ ഇരിക്കുന്നത്,” എന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന കൗൺസിലിലെ ചർച്ചയോട് പ്രതികരിക്കുമ്പോഴാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. വി.പി. ഉണ്ണികൃഷ്ണനാണ് കമല സദാനന്ദന്റെയും കെ. എം. ദിനകരന്റെയും സെക്രട്ടറിക്കെതിരായ പരാമർശം കൗൺസിലിൽ ഉന്നയിച്ചത്. അതേസമയം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വ...
സ്വർണവില ഇന്ന് കുറഞ്ഞു; പ്രതിഫലിച്ചത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ‌
Top News, Kerala News

സ്വർണവില ഇന്ന് കുറഞ്ഞു; പ്രതിഫലിച്ചത് രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ‌

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 9,145 രൂപയിലെത്തി. പവന്‍ വില 73,160 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവനില്‍ 80 രൂപയുടെ കുറവാണുണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,500 രൂപയാണ്, അഞ്ചു രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. വെള്ളിവില 2 രൂപ കുറഞ്ഞ് 122ലെത്തി. തിങ്കളാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. 73,240 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയും കൂടിയശേഷമാണ് ഇന്നത്തെയിറക്കം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 79,000 രൂപയ്ക്കടുത്ത് കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും. രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച 3,370 ഡോളറിൽ നിന്ന് ഇന്നു 3,360 ഡോളർ നി...
വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
Kerala News, Gulf, Latest news, Top News

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത കുടുംബം ആലോചിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് അഭിഭാഷകന...
മധ്യവയസ്കയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ആളില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു
Kerala News, Latest news, Top News

മധ്യവയസ്കയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ആളില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു

തിരുനെൽവേലിയിൽ നെയ്യാർ ഡാം സ്വദേശിനിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബൈക്കിൽ കയറ്റി കൊണ്ടുപോയ സ്ത്രീയെ ആളില്ലാത്ത സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നും നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി. തിരുവനന്തപുരം നെയ്യാർ ഡാമിൽ നിന്നും കാണാതായ മധ്യവയസ്കയെ ഇന്നലെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പിടിയിലായി. കഴിഞ്ഞ മാസം 29 രാത്രി 11.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പൊലീസ്. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. മധ്യവയസ്കയെ പ്രതി വിമൽ രാജ് ബൈക്കിൽ കയറ്റി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്റ്റാൻഡിൽ എത്തിക്കാമെന്ന് പറഞ്ഞാണ് പ്രതി മധ്യവയസ്കയെ ബൈക്കിൽ കയറ്റി കൊണ്ട് പോയത്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ 11നാണ് മധ്യവയസ്കയെ കാണാനില്ല...
‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സ്കൂൾ സമയമാറ്റത്തിൽ സമസ്ത
Kerala News, Latest news, Top News

‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സ്കൂൾ സമയമാറ്റത്തിൽ സമസ്ത

സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങുമെന്ന് നേതാക്കൾ. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ല എന്ന് തന്നെയാണ് സമസ്ത നിലപാടെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചേർന്ന സമസ്ത വിദ്യാഭ്യാസ സമിതി യോഗത്തിൽ വിഷയം ചർച്ചയായി. സാർക്കാറിനെതിരെ അതിരൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉന്നയിച്ചത്. തീരുമാനത്തിൽ നിന്ന് സർ...
പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ
Latest news, Kerala News, Top News

പന്തീരാങ്കാവിലെ ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; 39 ലക്ഷം രൂപ പറമ്പിൽ കുഴിച്ചിട്ട നിലയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ പ്രതി ഷിബിൻ ലാൽ കുഴിച്ചിട്ടു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പിൽ നിന്ന് പണം പൊലീസ് കണ്ടെടുത്തു. ഷിബിൻ ലാലിന്റെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും പണത്തിനൊപ്പം കണ്ടെത്തി. പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യമായ...