BREAKING NEWS


Kerala News

കേരളത്തിലെ ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്: കന്യാസ്ത്രികളുടെ അറസ്റ്റിൽ അന്വേഷണം നടത്തും
Top News, India, Kerala News, Latest news, Politics

കേരളത്തിലെ ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്: കന്യാസ്ത്രികളുടെ അറസ്റ്റിൽ അന്വേഷണം നടത്തും

കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക്. അനിൽ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോവുക. കന്യാസ്ത്രികളുടെ അറസ്റ്റിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. ”ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സംഘം നാളെ ചത്തീസ്ഗഡിൽ എത്തും. സഭ അംഗങ്ങൾക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും നൽകും. സിപിഐഎം വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു”-എസ്. സുരേഷ് പറഞ്ഞു. അതേസമയം ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം അപേക്ഷ നൽകും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകമാണ്. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവ...
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Weather, Education, Kerala News, Top News

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ്. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 28 വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ...
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി
Top News, Kerala News, Latest news, Politics

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു. രാവിലെ പാര്‍ലമെന്‍റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് ...
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Top News, India, Kerala News, Latest news

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിരുന്നു പൊലീസ...
ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു പദവിയിലേക്കുമില്ല; നയം വ്യക്തമാക്കി ശശി തരൂർ
India, Kerala News, Latest news, Politics, Top News

ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു പദവിയിലേക്കുമില്ല; നയം വ്യക്തമാക്കി ശശി തരൂർ

ഏറെ നാളുകളായി തുടർന്ന് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ . ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ല. ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നും കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ദൂതനോട് തരൂർ പ്രതികരിച്ചു. അനാരോഗ്യം ചൂണ്ടികാട്ടി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധൻകർ രാജിവെച്ചതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി കുറെ കാലമായി കലഹം തുടരുന്ന ശശി തരൂരിനുവേണ്ടി ബിജെപി ദേശീയ നേതൃത്വം വഴിവെട്ടുകയാണെന്ന അഭ്യൂഹമേറിയത്. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി നിലപാടെടുത്തതിന് പിന്നാലെയാണ് ബിജെപി നേതൃത്വം പ്രത്യേക ദൂതൻ വഴി തരൂർ ക്യാമ്പുമായി ചർച്ച നടത്തിയത്. ഉപരാഷ്ട്രപതി സ്ഥാനത്തിനു പുറമേ ക്യാബിനറ്റിലെ സുപ്രധാന പദവിയും വാഗ്ദാനം ചെയ്തെങ്കിലും ബിജെപിയിൽ പ്രാഥമിക അംഗത്വം എടുക്കണം എന്ന നേതൃത്വത്തിന്റെ നില...
വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്
Top News, Cinema, Kerala News, Latest news

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി."ആക്ഷൻ ഹീറോ ബിജു 2" സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്ഐആര്‍. സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം. മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാ...
കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ
Top News, India, Kerala News, Latest news, National, Politics

കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ

ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോല...
സാമൂഹിക തിന്മകൾക്കെതിരെ യുവതലമുറയെ സജ്ജമാക്കണം: സെമിനാറിൽ ആഹ്വാനം
Kerala News, Latest news, Top News

സാമൂഹിക തിന്മകൾക്കെതിരെ യുവതലമുറയെ സജ്ജമാക്കണം: സെമിനാറിൽ ആഹ്വാനം

യുവജനങ്ങൾ സമൂഹത്തിലെ തിന്മകളെതിരായി പൊതു ശബ്ദങ്ങളായി മാറണമെന്ന് റവ. ഫാ. ടിന്റു ജോർജ് ആഹ്വാനം ചെയ്തു. ലഹരി ഉപയോഗം അപ്രത്യക്ഷമായ രീതിയിൽ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ, യുവതലമുറ അതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും, സഭയും സമൂഹവും ചേർന്ന് ദൈർഘ്യമുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോൺട്രീ സെന്റ് ജോൺസ് സി.എസ്.ഐ. ഇടവകയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു റവ. ഫാ. ടിന്റു ജോർജ്. ഇടവക ശുശ്രൂഷകൻ റവ. ടി.കെ. ജോർജുകുട്ടി സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. ഇടവക ട്രസ്റ്റി എം. മോനച്ചൻ അധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി ഷിബു കെ. തമ്പി സ്വാഗതം ആശംസിച്ചു. വിഭിന്ന ക്ലാസുകൾക്കായി സംഘടിപ്പിച്ച കൗൺസിലിംഗ് സെഷനുകൾക്ക് കൗൺസിലർ ഗ്രീഷ്മ ബേബി നേതൃത്വം നൽകി. സെമിനാറിൽ സഭാ ഭാരവാഹികളായ ടി. വരദരാജൻ, പീറ്റർ എബ്രഹാം, ജോളി ജോർജ...
ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല, സംസാരിക്കാനില്ലെന്ന് തരൂർ
Top News, India, Kerala News, Latest news, Politics

ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല, സംസാരിക്കാനില്ലെന്ന് തരൂർ

ലോക്സഭയിൽ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോൺഗ്രസിൽ ചർച്ചക്ക് തുടക്കമിടുക. വിഷയത്തിൽ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോൺഗ്രസിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചൂടേറിയ സംവാദങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Tag: Tharoor will not participate in the discussion of Operation Sindoor...
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി
Top News, Kerala News, Latest news, Politics

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം: അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി

പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിവാദം അന്വേഷിക്കും. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം. ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുക്കുന്നത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍ ശക്തന്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ എത്തിയാകും ചുമതല ഏറ്റെടുക്കുക. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി പാലോട് രവി രാജിവച്ച പശ്ചാത്തലത്തിലാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ പുനഃസംഘടന നടത്തി സ്ഥിരം ഡിസിസി അധ്യക്ഷനെ നിയമിക്കാ...