BREAKING NEWS


Kerala News

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു;ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
Kerala News

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമതിലിടിഞ്ഞു;ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

  കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തുമ്പോഴാണ് സോണിയുടെ മേല്‍ചുറ്റുമതില്‍ ഇടിഞ്ഞു വീണത്. കിണര്‍ ഇടിഞ്ഞതോടെ കരയ്ക്ക് നിന്ന ശിവയും കിണറ്റിലേക്ക് വീണു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. 50 മീറ്ററിലേറെ താഴ്ചയുള്ള കിണറായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞത്. രാത്രി അര്‍ച്ചനയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അര്‍ച്ചനയേയും കു...
ശബരിമല സ്വർണപ്പാളി വിവാദം; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ
Kerala News

ശബരിമല സ്വർണപ്പാളി വിവാദം; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് 200 പവനിലേറെ സ്വർണം കൊള്ളയടിച്ചുവെന്നു എസ്ഐടിയുടെ കണ്ടെത്തൽ രേഖകൾ പ്രകാരം 1999ൽ ഉണ്ടായിരുന്നത് 258 പവൻ സ്വർണം. എന്നാൽ നിലവിൽ 36 പവൻ മാത്രമാണെന്ന് എസ്ഐടി കണ്ടെത്തി. ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് തവണ കൊണ്ടുപോയതിനു പിന്നാലെയാണ് കുറവ് കാണുന്നത്. അവിടെ വെച്ച് മുഴുവനായോ ചെറിയ പാളികളായോ അയ്യപ്പഭക്തർക്ക് കച്ചവടം നടന്നേക്കാമെന്ന നിഗമനമാണ് നിലവിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്ത് അറസ്റ്റിലേയ്ക്ക് നീങ്ങും. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ പരിശോധന സന്നിധാനത്ത് ഇന്നും തുടരും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് സന്നിധാനത്ത് ചേരും. പ്രത്യേക അന്വേഷണ സംഘത്തിലെ ശശിധരൻ ഉൾപ്പെടയുള്ളവർ നിലവിൽ സന്നിധാ...
വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തി; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി
Kerala News

വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തി; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൾ 26കാരിയയ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് വൈഷ്ണവിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവായ കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും ദീക്ഷിതിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിതാണ് വൈഷ്ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷം ദീക്ഷിത് തന്നെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. നാ...
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു
Kerala News

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ലെന്നും വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിഞ്ഞുപോകണമെന്ന്നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ അറിയിച്ചു.  ...
ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം: വാട്ടർ മെട്രോ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala News

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടം: വാട്ടർ മെട്രോ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകി. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിക്കുകയും കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് വാട്ടർ മെട്രോയിലൂടെ കേരളം കൈവരിക്കുന്നത്. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുന്നു.കൂടുതൽ ടെർമിനുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കടമക്കുടിയിലെ ടെർമിനൽ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 38 കോടി രൂപ ചെലവിലാണ് മട്ടാഞ്ചേരിയിലും വെല്ലിങ്ടൺ ഐലൻഡിലും പുതിയ ടെർമിനലുകൾ നിർമിച്ചത്. ഡച്ച് പാലസിന് അടുത്താണ് മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷൻ. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച മട്ടാഞ്ചേരി വാട്ടർ മെട്...
അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന് പരാതി: സാങ്കേതിക സർവകലാശാല വിസിക്കെതിരെ ലോകായുക്ത കേസ്
Kerala News

അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നല്‍കിയെന്ന് പരാതി: സാങ്കേതിക സർവകലാശാല വിസിക്കെതിരെ ലോകായുക്ത കേസ്

  തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി കെ. ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്. വി.സി അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. പണം നൽകുന്നതിൽ തെറ്റ് ഇല്ലാ, പക്ഷേ അനുമതി ഇല്ലാതെ പണം നൽകുന്നത് തെറ്റാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും, അന്വേഷണം നടത്തേണ്ടതുണ്ടെന്നും ലോകായുക്തയുടെ ഉത്തരവിൽ വ്യക്തമാക്കി. മുൻ സിൻഡിക്കേറ്റ് അംഗം ഐ. സാജു നൽകിയ പരാതിയാണ് ലോകായുക്ത ഫയലിൽ സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ വി.സി കെ. ശിവപ്രസാദ്, രജിസ്ട്രാർ ഇൻ ചാർജ് ജി. ഗോപിൻ എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.  ...
മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ്; നടപടി 2023 ലെ ലൈഫ് മിഷൻ കേസിൽൽ, ഹാജരായില്ലെന്ന് വിവരം
Kerala News

മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ്; നടപടി 2023 ലെ ലൈഫ് മിഷൻ കേസിൽൽ, ഹാജരായില്ലെന്ന് വിവരം

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ക്ലിഫ് ഹൗസ് വിലാസത്തിൽ സമൻസ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പികെ ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം.അതേസമയം, വിഷയത്തിൽ ഇ ഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം. സമന്‍സില്‍ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇഡി തേടിയിരുന്നതായി സൂചനയുണ...
ഷാഫി പറമ്പിലിനെതിരായ ആക്രമണം: സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം
Kerala News

ഷാഫി പറമ്പിലിനെതിരായ ആക്രമണം: സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

  കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റതിൽ സംസ്ഥാന വ്യാപക പ്രതിഷേധം. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്നലെ രാത്രി വൈകി കോഴിക്കോട് ഇന്നലെ രാത്രി വൈകി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി പ്രതിഷേധത്തിന് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്. ജില്ലയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളെയുംഉൾകൊള്ളിച്ചു രാവിലെ 9 മണിക്ക് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. ഇടുക്കിയിലും മലപ്പുറത്തും പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപ...
താമരശേരി ആക്രമണം: പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കെജിഎംഒഎ
Kerala News

താമരശേരി ആക്രമണം: പരിക്കേറ്റ ഡോക്ടറുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കണം; അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കെജിഎംഒഎ

  താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. പരിക്കേറ്റ ഡോക്ടറുടെ ചികിത്സാചെലവ് സർക്കാർ വഹിക്കണമെന്നും, സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നത് വരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്നും കെജിഎംഒഎ അറിയിച്ചു. സംഭവത്തെ തുടർന്ന് വിവിധ ആരോഗ്യ സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഡോക്ടർമാർ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും, ആരോഗ്യ പ്രവർത്തകർക്കായി കൃത്യമായ സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, വെട്ടേറ്റ ഡോക്ടറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 14-നാണ് സനൂപിന്റെ ഒൻപത് വയസുകാരിയായ മകൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. മകളുടെ ചിക...
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയംവര്‍ധിപ്പിക്കാൻ ശുപാര്‍ശ
Kerala News

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയംവര്‍ധിപ്പിക്കാൻ ശുപാര്‍ശ

  തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കാൻ ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1500 രൂപ വര്‍ധിപ്പിക്കണം. അല്ലാത്തവര്‍ക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശ. ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോ​ഗിച്ചത്. എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ചതോടെയാണ് റിപ്പോർട്ട് വന്നിട്ടുള്ളത്. അത് പ്രകാരം എല്ലാ മാസവും 10-ാം തിയതിക്കുള്ളില്‍ ഓണറേറിയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശ വർക്കർമാർ സമരം ചെയ്തിരുന...