BREAKING NEWS


Kerala News

ചന്ദര്‍കുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഹൈക്കോടതി നിർദേശം; നടപടികൾ ഉടൻ
Kerala News

ചന്ദര്‍കുഞ്ജ് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഹൈക്കോടതി നിർദേശം; നടപടികൾ ഉടൻ

  കൊച്ചി : കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാൻ ജില്ലാ ഭരണകൂടം. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ എടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഫ്ളാറ്റിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ ഫ്ളാറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും വരെ പ്രതിമാസം 35,000 രൂപ വാടക തുക നല്‍കാനും ധാരണയായിട്ടുണ്ട്. മൂന്ന് ഫ്ളാറ്റുകളിലെ താമസക്കാരൊഴികെ മറ്റെല്ലാ കുടുംബങ്ങളും ചന്ദര്‍കുഞ്ജില്‍ നിന്ന് മാറിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫെബ്രുവരിയോടെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. നാല് മാസത്തിനകം ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊ...
സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു,
Kerala News

സ്കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ തുറന്നു,

കൊച്ചി: ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു.ഹി ജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിലെത്തില്ലെന്നാണ് വിവരം. സ്‌കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളി . ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ് പറഞ്ഞു. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ...
കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്
Kerala News

കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: 2031 ഓടെ എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031' ആരോഗ്യ സെമിനാറിൽ 'കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031' നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യാലിറ്റി ചികിത്സകൾ വികേന്ദ്രീകരിക്കുകയും അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തുകയും ട്രോമ കെയർ, എമർജൻസി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും. ആരോഗ്യ സേവനങ്ങളിൽ തുല്യത ഉറപ്പാക്കുക സർക്കാർ പ്രതിബദ്ധമായ ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി. വിവിധ പദ്ധതികളെ ഏകോപിപ്പിച്ചാണ് 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' ആവിഷ്‌കരിച്ചത്. ഇതിലൂടെ 42.2 ലക്ഷം കുടുംബങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. കൂടാതെ, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. ഈ പദ്ധതിയിൽ ഒരു കുടുംബത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ചികിത്സ...
കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു
Kerala News

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു

  തൃശൂർ:സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം. 2001-ലും 2006-ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നുമുള്ള കേരള നിയമസഭയിലെ അംഗമായിരുന്നു ബാബു എം. പാലിശ്ശേരിയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചനം രേഖപ്പെടുത്തി. ബാബു എം. പാലിശ്ശേരിയുടെ വിയോഗത്തിൽ കേരള നിയമസഭയുടെ പേരിലും തൻ്റെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു...
പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കളക്ടർ സ്ഥലം സന്ദർദർശിക്കണമെന്ന് ഹൈക്കോടതി
Kerala News

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കളക്ടർ സ്ഥലം സന്ദർദർശിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ റോഡിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ കലക്ടറോട് കോടതി വിവരം തേടി. 60 കിലോമീറ്റര്‍ ടോള്‍ പിരിക്കുന്ന ദൂരത്തില്‍ മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നാണ് എജി ഹൈക്കോടതിയെ അറിയിച്ചത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശ്‌നമെന്നും ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ പ്രശ്‌നങ്ങള്‍ മനസിലാകുമെന്നും എല്ലാവര്‍ക്കും അത് വ്യക്തമായി അറിയാമെന്നും ഹൈക്കോടതി എജിക്ക് കലക്ടര്‍ മറുപടി നല്‍കി. ദേശീയപാത അതോറിറ്റി മനപ്പൂര്‍വം റോഡ് നന്നാക്കാതി...
നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി
Kerala News

നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി

  പാലക്കാട്: നെന്മാറ സജിത വധകേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി വിധിച്ചു. ഈ മാസം 16ന് കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയിരുന്നു. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്....
ജിഎസ്ടി നിരക്ക് വർധന സംസ്ഥാന ലോട്ടറി മേഖലയെ ബാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala News

ജിഎസ്ടി നിരക്ക് വർധന സംസ്ഥാന ലോട്ടറി മേഖലയെ ബാധിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

  തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയെ വലിയ തോതിൽ ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റുകളിൽ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതിനെതിരെ സംസ്ഥാന സർക്കാർ പലതവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും, കേന്ദ്ര ധനകാര്യ വകുപ്പ് അതിനെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും ജിഎസ്‌ടി കൗൺസിലിനോട് നിരക്കിൽ വർധന വരുത്തരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എങ്കിലും കേന്ദ്രസർക്കാർ അവയെല്ലാം നിരാകരിച്ചു. അതാണ് ലോട്ടറി മേഖലയിൽ ഇന്നുണ്ടായ പ്രതിസന്ധിക്ക് കാരണം," എന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തൊഴിൽ ചെയ്യാൻ കഴിയാത്തവരുടെയും ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്നവരുടെയും ജീവിതം സംരക്ഷിക്കാൻ സംസ്ഥാന സർക...
മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മിക്കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി
Kerala News

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മിക്കണം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കൂടാതെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തി സേവ് കേരള ബ്രിഗേഡ് സിഡന്റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ഹർജിയിൽ കൂടൂതൽ ആഴത്തിൽ വാദം കേൾക്കണമെന്ന് കാട്ടിയാണ് കോടതി നോട്ടീസ് അയച്ചത്. കേസ് മുല്ലപ്പെരിയാറിലെ മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കും. അണക്കെട്ട് സുരക്ഷിതമാ...
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും
Kerala News

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും

മുഖ്യമന്ത്രി പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. നാളെ വൈകീട്ടാണ് ​ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത് മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ബഹറിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം. സൗദിയിലേക്ക് പോകാൻ അനുമതി ഇല്ലാത്തതിനാൽ 22ന് മസ്കറ്റിലെത്തുന്ന മുഖ്...
മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി
Kerala News

മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി

  തൃശൂർ: മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി. തൃശൂർ സെഷൻ കോടതി മെയിലിലേക്കാണ് ഇ-മെയിൽ മുഖേന സന്ദേശം എത്തിയത്. തമിഴ്നാടിന് ദോഷം വരുന്ന വിധത്തിൽ തീരുമാനം ഉണ്ടായാൽ മുല്ലപ്പെരിയാർ പൊട്ടുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. കോടതിക്ക് ലഭിച്ച ഇ-മെയിൽ ജില്ലാ കളക്ട്രേറ്റിന് കൈമാറി. ഭീഷണി സന്ദേശത്തിൻ്റെ ഉള്ളടക്കവും പരാതിയും ഇടുക്കി കളക്ടർക്കും ജില്ലാ പൊലീസിനും കൈ മാറാൻ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും തമിഴ്നാട് സർക്കാരിനും നോട്ടീസ്. മുല്ലപ്പെരിയാർ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.    ...