BREAKING NEWS


Kerala News

Kerala News, News

മറൈന്‍ഡ്രൈവ് നടപ്പാത രാത്രി അടച്ചിടാനുളള നീക്കം വിവാദത്തില്‍; പ്രതിഷേധം Marine Drive

Marine Drive കൊച്ചി മറൈന്‍ഡ്രൈവ് വോക്‌വേ രാത്രിയില്‍ അടച്ചിടാനുള്ള തീരുമാനം വിവാദത്തില്‍. സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, വ്യാപാരികള്‍, പൊലീസ് എന്നിവരുടെ സംയുക്തയോഗമാണ് രാത്രികളിലെ ആഘോഷം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.  https://www.youtube.com/watch?v=G0EgDT-uOX0 പൊലീസ് നിരീക്ഷണം ശക്തമാക്കി പ്രശ്നം പരിഹിക്കുന്നതിനുപകരം രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വോക്‌വേ അടച്ചിടാനുള്ള നീക്കത്തിനെതിരെ ടി.ജെ.വിനോദ് എം.എല്‍.എയും രംഗത്തെത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്നും, പൊതു അഭിപ്രായമില്ലെങ്കില്‍ തീരുമാനം നടപ്പാക്കില്ലെന്നും മേയര്‍ എം.അനില്‍കുമാറും അറിയിച്ചു. ...
Kerala News, News

ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി Google Pay

Google Pay ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നൽകി. ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.  94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീ...
Entertainment, Kerala News, News

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George

KG George ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്. Also Read: https://steelblue-ferret-311405.hostingersite.com/before-the-announcement-pinarayi-vijayan-left-the-stage-in-anger/ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരി...
Kerala News, News

കേരളത്തില്‍ മറവി രോഗം കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും Dementia

Dementia പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ 'ഉദ്ബോധ്' നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം നടത്തിയത്. നിലവില്‍ സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവിരോഗത്തിന് സാധ്യതയുള്ളതായും പഠനം പറയുന്നു. രോഗ ബാധിതരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്കകാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു. 90 ശതമാനം രോഗബാധിതരും അവഗണിക്കപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. https://www.youtube.com/watch?v=fgF04dOuT20 തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചാല്‍ മറവി രോഗം മൂലമ...
Kerala News, News

പിതൃത്വത്തിൽ സംശയം ഉള്ളതിന്റെ പേരിൽ മാത്രം ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി High Court

High Court പിതൃത്വത്തിൽ സംശയമുണ്ട് എന്നതിന്റെ പേരിൽ മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് കേരളാ ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്നും കോടതി പറഞ്ഞു. അനിവാര്യമായ, അപൂർവവും അസാധാരണവുമായ കേസുകളിൽമാത്രമേ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂർ കുടുംബകോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന ഹർജിക്കാരൻ 2004ലാണ് വിവാഹിതനായത്. Also Read: https://steelblue-ferret-311405.hostingersite.com/in-the-first-odi-against-australia-india-won-by-5-wickets/ രണ്ടുതവണ ഭാര്യയെ വിദേശത്തുകൊണ്ടുപോയി. 2005 ഫെബ്രുവ...
Kerala News, News

പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat

Vande Bharat രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്അനുവദിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ചതിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകില്ല. Also Read: https://steelblue-ferret-311405.hostingersite.com/actor-madhu-turns-navati-today/ പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് റെയില്‍വേ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ...
Kerala News, News

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister

Chief Minister സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ അനൗൺസ്‌മെന്റ് നടത്തിയതിനായിരുന്നു ക്ഷുപിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. Also Read: https://steelblue-ferret-311405.hostingersite.com/people-will-chase-the-ministry-that-goes-by-bus-v-muralidharan/ മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പ് എന്ന് കരുതിയാണ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത...
Health, Kerala News

നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം, സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 സീറ്റുകള്‍: മന്ത്രി വീണാ ജോര്‍ജ് Veena George

Veena George സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം 760 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്‌സിംഗില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി...
Kerala News, News

സംസ്ഥാന സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് തുടക്കമായി School Games

School Games പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിക്കുന്ന ഈ അധ്യയന വർഷത്തെ സ്കൂൾ ഗയിംസ് ഗ്രൂപ്പ് ഒന്നിന് ഒ.എസ്.അംബിക എം എൽ എ ആറ്റിങ്ങലിൽ തുടക്കമിട്ടു. അത്ലറ്റിക്സ്,അക്വാട്ടിക്സ് ഉൾപ്പെടെ എട്ടു ഗ്രൂപ്പുകളായി വിവിധ ജില്ലകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. https://www.youtube.com/watch?v=L1qRNp5Er_c റസലിംഗ് മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗവും പെൺകുട്ടികളുടെ വിഭാഗവും ആദ്യ ദിനത്തിൽ മത്സരിച്ചു.ഈ വിഭാഗത്തിൽ പതിനാലു ജില്ലകളിൽ നിന്നായി 580 കുട്ടികൾ മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഏകദേശം ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.ആറ്റിങ്ങൽ നഗരസഭ ചെയർ പെഴ്സൺ എസ്.കുമാരി,വിവിധ ജനപ്രതിനിധികൾ ബന്ധപ്പെട്ട ജീവനക്കാർ,വിദ്യാർത്ഥികൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബ്ബന്ധിച്ചു. ...
Crime, Kerala News

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ് Loan app

Loan app ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാര്‍. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. https://www.youtube.com/watch?v=nB4Nb7eUtK8 പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരി...