BREAKING NEWS


Kerala News

കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം
Kerala News

കേരളത്തിൽ അഖിലേന്ത്യാ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ സംഘർഷം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കേരളത്തിൽ പൂർണമായി നടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല; കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചില സ്ഥലങ്ങളിൽ ഉണ്ടായ ചെറിയ അനിഷ്ടസംഭവങ്ങൾ ഒഴിച്ചാൽ സമരം പൊതുവേ ശാന്തമായിരുന്നു. സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ബിഎംഎസ് ഒഴികെയുള്ള പത്ത് ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകിയത്. ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഒഴികെ സംസ്ഥാനത്ത് ഗതാഗതം ഏകദേശം നിലച്ചു. അവശ്യസർവീസുകൾ മാത്രം പ്രവർത്തിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ജോലിക്ക് എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രകടനത്തിനിടെ കെഎസ്ആർടിസി ബസ് തടഞ്ഞതും വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി തടഞ്ഞതും സംഘർഷാവസ്ഥ സൃഷ്ടിച്...
കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും
Kerala News

കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കും

ന്യൂഡൽഹി: ഹൈദരാബാദ് രൂപത ആർച്ച് ബിഷപ്പ് കർദിനാൾ ആൻ്റണി പൂല സിബിസിഐയുടെ പുതിയ അധ്യക്ഷനായി സ്ഥാനമേൽക്കും. ബെംഗളൂരുവിൽ ചേർന്ന ജനറൽ ബോഡി യോഗമണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. 37ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ ചുമതല ഒഴിയും. 62 വയസ്സുകാരനായ ആന്റണി പൂല ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനാണ്. കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്. 1992 ഫെബ്രുവരി 10-ന് കടപ്പയില്‍ വച്ചാണ് ആന്റണി പൂല വൈദികവൃത്തിയിലേക്ക് കടക്കുന്നത്. 16 വര്‍ഷം കടപ്പ ഡയോസിസില്‍ പ്രവര്‍ത്തിച്ചശേഷമാണ് 2008-ല്‍ കുര്‍ണൂല്‍ ബിഷപ്പായി നിയമിക്കപ്പെടുന്നത്. പോപ് ഫ്രാന്‍സിസാണ് 2020 നവംബറില്‍ അദ്ദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റന്‍ ...
കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല;ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍
Kerala News

കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല;ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മുടങ്ങിയ സെൻസസ് നടപടികൾ അടുത്ത വർഷം പുനരാരംഭിക്കാനിരിക്കെ, എൻ.പി.ആർ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം.2019 ഡിസംബർ 20 മുതൽ സംസ്ഥാനത്ത് എൻ.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണെന്ന് ഉത്തരവ് ആവർത്തിച്ച് വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയ്‌ക്കെതിരെ കേരളം സ്വീകരിച്ചുവരുന്ന ശക്തമായ നിലപാടിന്റെ തുടർച്ചയായാണ് ഈ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. എന്‍ആര്‍സി, സിഎഎ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് എന്‍പിആര്‍ നടപടികളും നിര്‍ത്തിവച്ചത്. ...
മലപ്പുറത്ത് കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം തീപിടിത്തം, നാല് ബസുകള്‍ കത്തി നശിച്ചു
Kerala News

മലപ്പുറത്ത് കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം തീപിടിത്തം, നാല് ബസുകള്‍ കത്തി നശിച്ചു

മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല. അതേസമയം തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്. ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ...
ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം
Kerala News

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില്‍ നിന്ന് ആരംഭിക്കും.വൈകീട്ട് മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. ഈ മാസം 14 ന് എറണാകുളത്ത് ജാഥ സമാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയും പര്യടനം തുടരുകയാണ്. മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച വടക്കന്‍ മേഖലാ ജാഥ പാലക്കാട് തരൂരിലും ( ഫെബ്രുവരി 16) , തൃശൂര്‍ ചേലക്കരയില്‍ നിന്ന് ആരംഭിച്ച തെക്കന്‍ മേഖലാ ജാഥ തിരുവനന്ത...
വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്‌ : പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം
Kerala News

വി.എസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുത്‌ : പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. അവര്‍ഡ് സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണെന്നു വ്യക്തമാക്കി വിഎസിന്റെ കുടുംബം രംഗത്തെത്തി. പിതാവിന്റെ നിലപാട് ഉയര്‍ത്തി പിടിക്കുമെന്നും ജനഹൃദയങ്ങളിലെ സ്ഥാനമാണ് അതിനേക്കാള്‍ വലുതെന്നും വിഎസിന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം പരോക്ഷമായി മകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ്ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ 'പത്മവിഭൂഷണ്‍' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്...
ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി
Kerala News

ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹർജി തള്ളിയ ഹൈക്കോടതി വേതന വര്‍ധന സര്‍ക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് അറിയിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണ് വേതന വർധനയിലൂടെ ഉറപ്പാക്കുന്നത് എന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.ജനുവരി 15നാണ് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ കൂലി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആ...
ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
Kerala News

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എസ്ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്.കുറ്റപത്രം നൽകാൻ വൈകിയതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഇന്ന് തന്നെ പുറത്തിറങ്ങും. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആഴ്ചയിൽ രണ്ട് തവണ ഹാജരാകണം, അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്തും ഹാജരാകണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 90 ...
ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ്  വഹിക്കാൻ സംസ്ഥാന സർക്കാർ
Kerala News

ശബരി റെയിൽപ്പാത: പദ്ധതിയുടെ പകുതി ചെലവ്  വഹിക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : അങ്കമാലി - എരുമേലി ശബരി പാതയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 1900 കോടി രൂപ അനുദിക്കുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ പണം നൽകേണ്ടിവരുന്നത് ഇന്ത്യാ ചരിത്രത്തിൽ ആദ്യമെന്ന് വാർത്താകുറിപ്പിൽ പറയുന്നു.1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ...
​എം.സി റോഡ് ഇനി നാലുവരിപ്പത; അങ്കമാലി വരെ 24 മീറ്ററിൽ വികസനം, 5217 കോടി രൂപ വകയിരുത്തി
Latest news, Kerala News

​എം.സി റോഡ് ഇനി നാലുവരിപ്പത; അങ്കമാലി വരെ 24 മീറ്ററിൽ വികസനം, 5217 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന യാത്രാനാഡിയായ എം.സി. റോഡിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പതയായി പുനർനിർമിക്കാനാണ് സർക്കാർ തീരുമാനം. ഈ വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി (KIIFB) വഴി 5217 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബൈപ്പാസുകൾ ​എം.സി റോഡിലെ യാത്ര സുഗമമാക്കുന്നതിനായി പ്രധാന നഗരങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ബൈപ്പാസുകളും ഈ ഘട്ടത്തിൽ യാഥാർത്ഥ്യമാക്കും. ഇതിൽ ഉൾപ്പെടുന്ന പ്രധാന ബൈപ്പാസുകൾ: ​കിളിമാനൂർ ​നിലമേൽ ​ചടയമംഗലം ​ആയൂർ ​പന്തളം ​ചെങ്ങന്നൂർ കൂടാതെ, പാതയിലെ പ്രധാന ജങ്ഷനുകളുടെ വികസനവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ​കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണം ദ്രുതഗതിയിൽ ​കൊട്ടാരക്കര...