BREAKING NEWS


India

ടീം ഇന്ത്യയുടെ ബൗളിങ് താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ
Sports, Cricket, India, Latest news, Top News

ടീം ഇന്ത്യയുടെ ബൗളിങ് താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ

കഴിഞ്ഞ വര്‍ഷം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം എത്തിയ ബൗളിങ് കോച്ചുമാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയ്യാറെടുക്കുന്നു. ബൗളിംഗ് പരിശീലകന്‍ മോര്‍ണ്‍ മോര്‍ക്കലിനെയും അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റിനെയും പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് അനുസരിച്ച് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം രണ്ട് പരിശീലകരെയും നീക്കിയേക്കും.അതേ സമയം സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധ്യതയുണ്ട്. ഇരുവരും അവരവരുടെ സ്ഥാനങ്ങള്‍ക്ക് അനുസരിച്ച് പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യന്‍ പേസര്‍മാരില്‍ പ്രകടമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്തതാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ മോര്...
ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം
Top News, Crime, India, Latest news, National, Politics

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ് ” ന്റെ ഭാഗമായുള്ള തെരചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ...
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Top News, India, Kerala News, Latest news

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിരുന്നു പൊലീസ...
ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു പദവിയിലേക്കുമില്ല; നയം വ്യക്തമാക്കി ശശി തരൂർ
India, Kerala News, Latest news, Politics, Top News

ബിജെപി അംഗത്വമെടുത്ത് ഉപരാഷ്ട്രപതി സ്ഥാനമടക്കം ഒരു പദവിയിലേക്കുമില്ല; നയം വ്യക്തമാക്കി ശശി തരൂർ

ഏറെ നാളുകളായി തുടർന്ന് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നയം വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ . ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ല. ബിജെപിയിൽ അംഗത്വം എടുത്തുകൊണ്ടുള്ള ഒരു പദവിയും തനിക്ക് വേണ്ടെന്നും കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക ദൂതനോട് തരൂർ പ്രതികരിച്ചു. അനാരോഗ്യം ചൂണ്ടികാട്ടി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗദീപ് ധൻകർ രാജിവെച്ചതോടെയാണ് കോൺഗ്രസ് നേതൃത്വവുമായി കുറെ കാലമായി കലഹം തുടരുന്ന ശശി തരൂരിനുവേണ്ടി ബിജെപി ദേശീയ നേതൃത്വം വഴിവെട്ടുകയാണെന്ന അഭ്യൂഹമേറിയത്. തരൂരുമായി സഹകരിക്കാനില്ലെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പരസ്യമായി നിലപാടെടുത്തതിന് പിന്നാലെയാണ് ബിജെപി നേതൃത്വം പ്രത്യേക ദൂതൻ വഴി തരൂർ ക്യാമ്പുമായി ചർച്ച നടത്തിയത്. ഉപരാഷ്ട്രപതി സ്ഥാനത്തിനു പുറമേ ക്യാബിനറ്റിലെ സുപ്രധാന പദവിയും വാഗ്ദാനം ചെയ്തെങ്കിലും ബിജെപിയിൽ പ്രാഥമിക അംഗത്വം എടുക്കണം എന്ന നേതൃത്വത്തിന്റെ നില...
യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി, എസ്ബിഐ കാർഡുകാർക്കും അപ്ഡേറ്റ്
India, Latest news, Money, Top News

യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി, എസ്ബിഐ കാർഡുകാർക്കും അപ്ഡേറ്റ്

ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എൻപിസിഐ ഈ മാസം മുതൽ ചില നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന മാസത്തെ പ്രധാന മാറ്റങ്ങൾ അറിയാം. യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയിൽഡ് ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ. ഓഗസ്റ്റ് 11 മുതൽ എസ്.ബി.ഐ കാർഡുകൾക്കുള്ള സൗജന്യ എയർ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് എടുത്തു കളയുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂക്കോ ബ...
ടിസിഎസ് 12000 ജോലിക്കാരെ പിരിച്ചുവിടുന്നു; എഐ ഇംപാക്‌ട് ഇന്ത്യയിലും
India, Job, Latest news, Technology, Top News

ടിസിഎസ് 12000 ജോലിക്കാരെ പിരിച്ചുവിടുന്നു; എഐ ഇംപാക്‌ട് ഇന്ത്യയിലും

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) കരുത്താര്‍ജിക്കുന്നതോടെ ഐടി രംഗത്ത് കനത്ത തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന ആശങ്ക ഇന്ത്യയിലും സജീവമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2026 സാമ്പത്തിക വര്‍ഷത്തോടെ രണ്ട് ശതമാനം ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. മിഡില്‍, സീനിയര്‍ മാനേജ്‌മെന്‍റ് തലത്തിലുള്ള 12,000-ത്തിലധികം തൊഴിലാളികളെയാണ് ടിസിഎസിന്‍റെ ഈ തീരുമാനം ബാധിക്കുക. അതേസമയം എഐ പുതിയ തൊഴില്‍ അവസരങ്ങള്‍ ഐടി രംഗത്ത് സൃഷ്‌ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഐടി ഭീമന്‍മാരായ ടിസിഎസിന് ആകെ ഏകദേശം 613,000 ജോലിക്കാരാണുള്ളത്. ഇതില്‍ 12,200 പേര്‍ക്ക് വരും നാളുകളില്‍ തൊഴില്‍ നഷ്‌ടമാകും. ടിസിഎസ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് എഐയെ വിന്യസിക്കുന്നതാണ് ഇതിന് കാരണം. ലാഭവിഹിത...
പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍
India, Cricket, Latest news, Sports, Top News

പരിക്കേറ്റ കളിക്കാരന് പകരക്കാരെ ഇറക്കാന്‍ അനുവദിക്കണമെന്ന് ഗംഭീര്‍

മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ പകരം മറ്റൊരു കളിക്കാരനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്രിസ് വോക്സിന്‍റെ പന്ത് കാല്‍പ്പാദത്തില്‍ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് നിര്‍ത്തി കയറിപ്പോയ റിഷഭ് പന്ത് രണ്ടാം ദിനം പൊട്ടലുള്ള കാല്‍പ്പദവുമായി വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ഒരു കളിക്കാരന്‍ പുറത്തായാല്‍ പകരം കളിക്കാരനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഗംഭീര്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഗംഭീറിന്‍റെ നിര്‍ദേശത്തെ അസംബന്ധമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് വിശേഷിപ്പിച്ചത്. പരിക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ അനുവദിക്കുന്നത് ദുരുപയോഗം ചെയ്യാ...
കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ
Top News, India, Kerala News, Latest news, National, Politics

കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ

ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്. ജ്യോതി ശർമ മലയാളി കന്യാസ്ത്രീകളെ പോല...
ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല, സംസാരിക്കാനില്ലെന്ന് തരൂർ
Top News, India, Kerala News, Latest news, Politics

ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കില്ല, സംസാരിക്കാനില്ലെന്ന് തരൂർ

ലോക്സഭയിൽ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോൺഗ്രസിൽ ചർച്ചക്ക് തുടക്കമിടുക. വിഷയത്തിൽ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോൺഗ്രസിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചൂടേറിയ സംവാദങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Tag: Tharoor will not participate in the discussion of Operation Sindoor...
എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി
Top News, Entertainment, Entertainment News, Fashion, India, Latest news, Life Style

എംജി സൈബർസ്റ്റർ ഇന്ത്യയിൽ പുറത്തിറങ്ങി

ഇന്ത്യൻ വിപണിയിൽ എം ജി സൈബർസ്റ്ററിനെ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കി. ആകർഷകമായ രൂപവും ശക്തമായ ബാറ്ററി പായ്ക്കും ഉള്ള ഈ ഇലക്ട്രിക് സ്പോർട്‍സ് കാറിന്‍റെ പ്രാരംഭ എക്സ്-ഷോറൂംവില 74.99 ലക്ഷം രൂപയാണ്. ഈ വർഷത്തെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലും കമ്പനി ഈ കാർ പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോർ എംജി സൈബർസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇലക്ട്രിക് സ്‌പോർട്‌സ് രൂപത്തിൽ അവതരിപ്പിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കാറിന്റെ ബാറ്ററിക്ക് എംജി മോട്ടോർ ലൈഫ് ടൈം വാറന്റി നൽകുന്നു. ഇതിനുപുറമെ, കാറിന് മൂന്ന് വർഷം പരിധിയില്ലാത്ത കിലോമീറ്ററുകൾ വാറന്‍റിയും നൽകുന്നു. അതായത് മൂന്ന് വർഷത്തിനുള്ളിൽ ഉപയോക്താവ് ഈ കാർ എത്ര കിലോമീറ്റർ ഓടിച്ചാലും വാഹനത്തിൽ എന്തെങ്കിലും സാങ്കേതിക പ്രശ്‌നം ഉണ്ടായാൽ, അത് വാറന്റിയുടെ കീഴിൽ പരിഗണിക്കും. 2025 ഓഗസ്റ്റ് 1...