BREAKING NEWS


India

India, Latest news

ജ​ന​ങ്ങ​ളു​ടെ ന​ന്‍​മ​യ്ക്കാ​യി ജീ​വ​ന്‍ ത്യ​ജി​ക്കാ​ന്‍ പോ​ലും താ​ന്‍ ത​യ്യാര്‍;ര​ജ​നി​കാ​ന്ത്

ത​മി​ഴ്നാ​ട്ടി​ല്‍ അത്ഭുതങ്ങള്‍ സം​ഭ​വി​ക്കു​മെ​ന്ന്‍ തമിഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്ത്. ത​മി​ഴ്നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍ വി​ജ​യി​ക്കുമെന്നും, സ​ത്യ​സ​ന്ധ​വും അ​ഴി​മ​തി​ര​ഹി​ത​വും, ആ​ത്മീ​യ​വു​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ഞ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിന് ജാ​തി​യും മ​ത​വും വ​ര്‍​ഗ​വു​മു​ണ്ടാ​കി​ല്ല. ത​മി​ഴ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ന​ന്‍​മ​യ്ക്കാ​യി ജീ​വ​ന്‍ ത്യ​ജി​ക്കാ​ന്‍ പോ​ലും താ​ന്‍ ത​യാ​റാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഡി​സം​ബ​ര്‍ 31നാ​ണ് ന​ട​ക്കു​ക. താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2021 ജ​നു​വ​രി മാ​സ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ര​ജ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്. ...
India, Kerala News, Latest news

ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിംഗും ഉള്‍പ്പെടെയുള്ളവ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിര്‍ത്തി വെച്ചു

പുതിയ ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിഗ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ലോഞ്ചിങും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനു റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം. സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയോട് വ്യാഴാഴ്ച തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകളുടെ എല്ലാ ലോഞ്ചിങുകളും താല്‍ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതരും അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ ഇ-ബാങ്കിങ്/മൊബൈല്‍ ബാങ്കിങ്/പേയ്‌മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ കണ്ടെത്തിയതായി എച്ച്‌ബിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 2020 ഡിസംബര്‍ 2 ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് 2020 നവംബര്‍ 21ന് ഇന്റര്‍നെറ്റ് ബാങ്കിങിലും പേയ്മെന്റ് സംവിധാനത്തിലും അപാകതകള്‍ കണ്ടെത്തിയതായും പറയുന്നുണ്ട്. നിലവിലുള്ള ഉപഭോക്താക്കള്‍ പേടിക്കേണ്ട കഴിഞ്ഞ രണ്ട് വര്‍ഷ...
India

കര്‍ഷകസമരത്തില്‍ കേന്ദ്രം കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കും; താങ്ങുവിലയില്‍ പുതിയ ഉത്തരവിറക്കാന്‍ സാധ്യത

കര്‍ഷകസമരത്തില്‍ കേന്ദ്രം കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്ന് സൂചന. താങ്ങുവിലയില്‍ നല്‍കിയ ഉറപ്പുകള്‍പ്രത്യേക ഉത്തരവായി പുറത്തിറക്കാനാണ് സാധ്യത. കൃഷിമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ വിജ്ഞ്യാന്‍ ഭവനിലെത്തി. വിവാദനിയമം ആദ്യം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരക്കാര്‍.കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ അല്‍പ്പസമയത്തിനകം ചര്‍ച്ച ആരംഭിക്കും. സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇത് നാലാം വട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി ആഭ്യമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുകയാണ് ...
India, Kozhikode

പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പാചക വാതകത്തിനും വില കൂട്ടിയിരുന്നു. 50 രൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് ...
Crime, India

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും വിധി ബാധകം.

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി, എന്‍ഐഎ എന്നിവയുടെ വിവിധ ഓഫിസുകളിലും സംസ്ഥാന പോസിസിന്റെ വിവിധ ഓഫിസുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള അധികാരമുള്ള ഏജന്‍സികളെന്ന നിലയിലാണ് ഉത്തരവ്. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പോലിസ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തുപോകുന്ന കവാടം, ലോക്ക്‌അപ് മുറി, വരാന്തകള്‍, ലോബി, സ്വീകരണമുറി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. പോലിസ് സ്‌റ്റേഷനുകള്‍ അടക്കമുളള ഏജന്‍സികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് പുതിയ ഉത്തരവ്. നര്‍കോടിക്‌സ്, റവന്യൂ ഇന...
India, Latest news

രാജ്യത്തെ കൊവിഡ് സാഹചര്യം;സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും

രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതും മ്യതദേഹങ്ങൾ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ എടുത്ത കേസാണ് പരിഗണിയ്ക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളം ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരെ കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മരണസംഖ്യ ക്യത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന സത്യവാങ് മൂലം സംസ്ഥാനം സുപ്രിംകോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിയ്ക്കുക.  ...
India

മുൻ ഹൈക്കോടതി ജഡ്ജി സി. എസ് കർണൻ അറസ്റ്റിൽ.

മുൻ ഹൈക്കോടതി ജഡ്ജി സി. എസ് കർണൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് കർണനെ അറസ്റ്റ് ചെയ്തത്. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജുഡീഷ്യൽ ഓഫീസർമാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേർത്ത് മോശം പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതി, ലൈംഗികാരോപണങ്ങൾ ഉന്നയിച്ചതിനാണ് മുൻ ജഡ്ജി ജസ്റ്റിസ് സിഎസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മോശം പരാമർശങ്ങൾ നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഈ വിഡിയോകൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ചെന്നൈ പോലീസ് ജസ്റ്റിസ് കർണനെതിരെ കേസെടുത്തിരുന്നു. അഡ്വ. എസ് ദേവികയുടെ പരാതിയെ തുടർന്നായിരുന്നു കേസ്. കർണൻ നടത്തിയ ആരോപണങ്ങൾ അത്യന്തം അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. കോടതിയിലെ വനിതാ ജീവനക്കാർക്കും വനിതാ അ...
India, Latest news

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പച്ചക്കറി വില കുതിച്ചുയരുന്നു

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പച്ചക്കറി വില കുതിയ്ക്കുന്നു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് പച്ചക്കറി വില വര്‍ധിക്കുന്നത്. കര്‍ഷക പ്രതിഷേധം മൂലം പ്രധാന റോഡുകള്‍ അടച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്. ഡല്‍ഹിയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റായ ആസാദ്പൂര്‍ മന്ദിയില്‍ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുത്തനെ ഉയരുകയാണ്. ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമരത്തിലെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഉചിതമായ നടപടി ഉണ...
India, Latest news

മറ്റ് വഴികളില്ല, ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു

മറ്റ് വഴികളില്ലാതായ ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു. കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദ്ധാനവും ചൈനയ്‌ക്ക് തുണയായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുളള രാഷ്ട്രീയ സംഘര്‍ഷമായി നീങ്ങിയ വേളയിലാണ് ചൈനയുമായുളള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. ചൈന ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ്. ഏകദേശം 40 ലക്ഷം ടണ്‍ അരിയാണ് വര്‍ഷാവര്‍ഷം ചൈന ഇറക്കുമതി ചെയ്യുന്നത്. ഗുണമേന്മ ചൂണ്ടിക്കാണിച്ച്‌ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇതുവരെ ഒഴിവാക്കുകയായിരുന്നു ചൈന. ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാനാണ് കരാര്‍ ആയത്. ഡിസംബര്‍- ഫെബ്രുവരി കാലയളവിലാണ് അരി കയറ്റി അയയ്ക്കുക. ടണിന് 300 ഡോളര്‍ എന്ന നിരക്കിലാണ് കരാര്‍ ഒപ്പിട്ടതെന്നു...
India, Latest news

വിവാഹത്തിന് മുമ്പ് വധുവിന്‍റെയും വരന്‍റെയും മതം,വരുമാനം വെളിപ്പെടുത്തണം; പുതിയ നിയമം രൂപവത്ക രിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാാനാണ് ആലോചിക്കുന്നത്.ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷേ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. സഹോദരികളുടെ ഉന്നമനത്തിന് വേണ്ടിയാണ് പുതിയ നിയമമെന്നാണ് അസം സര്‍ക്കാര്‍ പുതിയ നിയമത്തിന് നല്‍കുന്ന വിശദീകരണം. പുതിയ നിയമപ്രകാരം മതവിവരങ്ങള്‍ മാത്രമല്ല, പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബ വിവരങ്ങളും രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്...