BREAKING NEWS


Election

രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് കെജ്രിവാൾ
National, Election

രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് കെജ്രിവാൾ

ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സഞ്ജയ് അറോറയുടെ വിജയത്തെ തുടർന്ന് ഒഴിവാകുന്ന രാജ്യസഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി....
നിയമസഭാ തിരഞ്ഞെടുപ്പിൽ  ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന്  പ്രഖ്യാപിച്ച് പി വി അൻവർ
Election

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ മരുമോനിസത്തിന്റെ അടിവേര്റുക്കാൻ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പി വി അൻവർ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ലെന്നും അൻവർ പറഞ്ഞു. വോട്ടെണ്ണി തീർന്നതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ഞാൻ പറയുന്ന നിർദ്ദേശങ്ങൾ യുഡിഎഫ് പ്രകടനപത്രിക ആക്കിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അൻവർ പറഞ്ഞു....
‘നിലമ്പൂർ ഫലം ഭരണത്തിന്റെ വിലയിരുത്തലല്ല’- എം സ്വരാജ്
Election

‘നിലമ്പൂർ ഫലം ഭരണത്തിന്റെ വിലയിരുത്തലല്ല’- എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലായി കാണുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു. എൻഡിഎഫ് ചില വിഷയങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങൾക്ക് അതിൽ തെറ്റിദ്ധാരണ ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾ ഉയർത്തിയത് വികസനവുമായി ബന്ധപ്പെട്ടും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായിരിന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത് ആവശ്യമായതെല്ലാം ഉൾക്കൊള്ളുമെന്നും സ്വരാജ് വ്യക്തമാക്കി....
‘ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്’- ആര്യാടൻ ഷൗക്കത്ത്
Election

‘ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്’- ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനതയുടെ വിജയമാണിതെന്ന് ആര്യാടൻ ഷൗക്കത്ത്. കേരളത്തിലെ ജനങ്ങളുടെ വിജയമാണിതെന്നും പിണറായി സർക്കാരിനെതിരെയുള്ള ജനരോക്ഷം നിലമ്പൂർ ഏറ്റെടുത്തെന്നും ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരിനൊപ്പം രാജ്യത്തെ നാല് നിയമസഭ സീറ്റുകളിൽ ഇന്ന് വോട്ടെണ്ണൽ
Election

നിലമ്പൂരിനൊപ്പം രാജ്യത്തെ നാല് നിയമസഭ സീറ്റുകളിൽ ഇന്ന് വോട്ടെണ്ണൽ

ന്യൂഡൽഹി: നിലമ്പൂരിനൊപ്പം രാജ്യത്തെ മറ്റ് നാല് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ഗുജറാത്തിലെ രണ്ട് സീറ്റുകളിലും പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകലുമാണ് വോട്ടെണ്ണൽ. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്‌മി പാർട്ടി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലെ കാളിഗഞ്ചിൽ തൃണമുൽ - ബിജെപി - കോൺഗ്രസ് ത്രികോണ മത്സരമായിരുന്നു. തൃണമുൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്....
പ്രതീക്ഷിച്ച ലീഡിലേക്ക് യുഡിഎഫ് മുന്നേറുന്നു – സാദിഖലി തങ്ങൾ
Election

പ്രതീക്ഷിച്ച ലീഡിലേക്ക് യുഡിഎഫ് മുന്നേറുന്നു – സാദിഖലി തങ്ങൾ

നിലമ്പൂരിൽ പ്രതീക്ഷിച്ച ലീഡലേക്ക് യുഡിഎഫ് മുന്നേറുകയാണ്. സന്തോഷകരമായ വാർത്തയാണ് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക്  അടുക്കുന്നു – കെപിസിസി പ്രസിഡന്റ്
Election

യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നു – കെപിസിസി പ്രസിഡന്റ്

നിലമ്പൂർ: യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചില സ്ഥലങ്ങളിൽ അൻവറിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട് യുഡിഎഫ് വോട്ടുകൾ അൻവറിനു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു....
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം ഘട്ടം കഴിയുമ്പോൾ ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. ആദ്യ റൗണ്ടിൽ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ടിൽ 1239 ആയി. മൂന്നാം റൗണ്ട് ആയതോടെ 1449 വോട്ടുകളുടെ ലീഡിൽ യുഡിഎഫെത്തി. നാലാം റൗണ്ടിൽ 837 വോട്ടിന്റെ ലീഡും അഞ്ചാം റൗണ്ട് എത്തിയപ്പോൾ 3890 ലേക്ക് എത്തി. ആറാം റൗണ്ട് പിന്നിടുമ്പോൾ 4751 ലീഡും ഏഴാം റൗണ്ടിൽ 5123 ലീഡും നേടി....
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത് പിന്നാലെ അൻവറും
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത് പിന്നാലെ അൻവറും

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 419 വോട്ടിന്റെ ലീഡിൽ മുന്നിൽ. വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്കൂളിലെ ബൂത്ത്‌ ഒന്നിലെ വോട്ടുകളാണ് എണ്ണിയത്. ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമതാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി കോളേജിലാണ് വോട്ടെണ്ണൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു
Election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഏഴരയോടെ സ്ട്രോങ്ങ്‌ റൂം തുറന്നു. ചുങ്കത്തറ മാർത്തോമാ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ശേഷം ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങും. 19 റൗണ്ടുകളിലായി 263 ബൂത്തിലെ വോട്ടുകളെണ്ണും.