BREAKING NEWS


COVID

Around Us, COVID, Health, India, Latest news

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. പരീക്ഷണം ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്ത വർഷം നേസൽ വാക്സിൻ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത്‌ ബയോടെക് അധികൃതർ അറിയിച്ചു. ലോകത്താകമാനം കോവിഡിനെതിരായ 19 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്‌. കോവിഡ് വാക്സിൻ എത്തിയാൽ ആദ്യ ഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടിക തിരിച്ചവർ തുടങ്ങി അത്യാവശ്യ വിഭാഗത്തിനാണ് വാക്സിൻ ആദ്യം നൽകുക. ...
Breaking News, COVID, Health

സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കൊവിഡ്, 26 മരണം; 6793 പേർക്ക് രോഗമുക്തി.

സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂർ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂർ 363, വയനാട് 171, പത്തനംതിട്ട 143, കാസർഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രൻ നായർ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രൻ (55), മുതുവിള സ്വദേശി ഗംഗാധരൻ (62), റസൽപുരം സ്വദേശി സുദർശനൻ (53), ...
Breaking News, COVID, World

കോവിഡ് വാക്‌സിൻ: ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞു ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു. https://twitter.com/DrTedros/status/1326578930409762824 കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ...