BREAKING NEWS


Breaking News

Breaking News, India, Politics

പ്രധാനമന്ത്രിയുടെ വാരാണസിയിലെ ജയം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജി തള്ളി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയായിരുന്ന (എസ്പി-ബിഎസ്പി) മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തേ നാമനിര്‍ദേശപത്രിക തള്ളിയത്. നേരത്തേ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ 2019-ല്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തള്ളിയപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചു. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസര്‍ തന്റെ പത്രിക തള്ളിയതെന്ന് രണ്ട് ഹര്‍ജികളിലും തേജ് ബഹാദൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ...
Breaking News, Crime

ബിനീഷിനെതിരായ ഇഡി കേസ് റദ്ദാക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.

ബിനീഷ് കൊടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും. ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി. ബിനീഷ് കോടിയേരി, ഭാര്യ റനീറ്റ, ബിനീഷിന്റെ സുഹൃത്തും ബിനിന...
Breaking News, Kerala News

ഇബ്രാഹിംകുഞ്ഞിന് അർബുദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; എങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന് അർബുദമാണെന്നും തുടർ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ നൽകാമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ ഉടൻ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. ഈ മാസം 19ന് ലേക്ക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഡിസംബർ3ന് വീണ്ടും ചെയ്യണം. 33 തവണ ലേക്ക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ആശുപത്രി മാറ്റിയാൽ അണുബാധക...
Breaking News, Crime, Kerala News

‘നടിയെ ആക്രമിച്ച കേസ്, മൊഴി മാറ്റിയാൽ 5 സെന്‍റ് ഭൂമിയും 25 ലക്ഷവും’ വാഗ്ദാനം: സാക്ഷി പൊലീസിൽപരാതി നല്‍കി.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴി മാറ്റിപ്പറയാൻ സമ്മർദമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസണാണ് പീച്ചി പൊലീസിൽ പരാതി നൽകിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാന്‍ 5 സെന്‍റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനം. ഇക്കാര്യങ്ങൾ വ്യക്തമാക്കി പീച്ചി പൊലീസിലാണ് പരാതി നല്‍കിയത്. പ്രതിഭാഗം സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതുകൊണ്ടാണ് പൊലീസിൽ പരാതി നൽകേണ്ടി വന്നത്. വിളിച്ച ആളുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിനെതിരായ മൊഴി മാറ്റിപറയില്ലെന്നും ജിൻസൺ പറഞ്ഞു. കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജിൻസൻ. പള്‍സര്‍ സുനി ജയിലില്‍ വെച്ച് പറഞ്ഞ കാര്യങ്ങളാണ് ജിന്‍സണ്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കേസ് അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു ജിന്‍സന്‍റെ മൊഴി. ഇതേ കേസില്‍ മറ്റൊരു സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ...
Breaking News, Crime, Kerala News

സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ഇ ഡി കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സെഷൻസ് കോടതിയുടേതാണ് അനുമതി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. കേസിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസ് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ യുഇഎ കോൺസൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ...
Breaking News, COVID, Health, Pathanamthitta

ശബരിമലയിൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് കോവിഡ് ; കടുത്ത നിയന്ത്രണങ്ങൾ

ദേവസ്വം ബോർഡ്‌ താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതോടെ സന്നിധാനത്തെ നിയന്ത്രണം കടുപ്പിച്ചു. പൂജ സമയങ്ങളിൽ ശ്രീകോവിലിനു മുന്നിൽ കൂട്ടം കൂടുന്നതിനും, രണ്ടാം തവണ തൊഴാനായി സ്റ്റാഫ് ഗെറ്റ് വഴി കടന്ന് വരുന്നതും ഇനി അനുവദിക്കില്ല. ദീപാരാധന, ഹരിവരാസനം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ സമയങ്ങളിൽ ശ്രീകോവിലിനു മുൻപിൽ ജീവനക്കാരും ഭക്തരും കൂടി നിൽക്കാൻ അനുവദിക്കില്ല. ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാർ സന്നിധാനത്ത് കറങ്ങി നടക്കരുതെന്നും രണ്ട് മണിക്കൂർ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റേഷൻ പ്രവർത്തനങ്ങളും നടത്തുമെന്നും ദേവസ്വം ബോർഡ്‌ അറിയിച്ചു. വെള്ള നിവേദ്യം കൗണ്ടറിലെ താത്കാലിക ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കാണിച്ചതിനെ തുടർന്ന് നിലയ്ക്കലിൽ വെച്ച് നടന്ന പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും രോഗം സ്ഥിരീകരി...
Breaking News, India

നിവര്‍ ചുഴലിക്കാറ്റ് ; അടിയന്തര നടപടി തുടങ്ങി തമിഴ്‌നാട്‌.

ബം​​​​ഗാ​​​​ള്‍ ഉ​​​​ള്‍​​​​ക്ക​​​​ട​​​​ലി​​​​ല്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ര്‍​​​​ദം 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അടിസ്ഥാനത്തില്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളും, മുന്നോരുക്കങ്ങളും വി​​​ല​​​യി​​​രു​​​ത്തി. തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത എന്നാണ് നിഗമനം. കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്...
Around Us, Breaking News, Kerala News, Latest news, Politics

ബാർകോഴ; ചെന്നിത്തലയുടെ വാദം തെറ്റെന്ന് രഹസ്യമൊഴി പുറത്ത്

ബാർകോഴയിൽ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിട്ടില്ലെന്ന് ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്. ബാർകോഴയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയതാണെന്നും തെളിവില്ലെന്നും കണ്ടെത്തിയതാണെന്നും ആയിരുന്നു ചെന്നിത്തല ഉന്നയിച്ച വാദം. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ്‌ ചെന്നിത്തലയ്ക്കും, ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു എന്നും ബിജു കൂട്ടിച്ചേർത്തു. ബാർ ലൈസെൻസ് ഫീസ് കുറയ്ക്കാൻ വേണ്ടി കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ പണം നൽകിയ കാര്യം മറച്ചുവയ്ക്കാൻ രമേശ്‌ ചെന്നിത്തലയും, ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം ബിജു രമേശ്‌ കോഴ ആരോപണം ആവർത്തിച്ചപ്പോഴും അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണർക്ക് കത്തും നൽകിയിരുന്നു. വർക്കല സ്വദേശിയായ ഒരു കോൺഗ്രസ് പ്രവർത്തകർ രമേശ്‌ ച...
Breaking News, COVID, India

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു.

ന്യൂഡല്‍ഹി: മുന്‍ അസം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ തരുണ്‍ ഗൊഗോയ് കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന പ്രധാനനേതാക്കളില്‍ ഒരാളാണ് തരുണ്‍ ഗൊഗോയ്. അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച്‌ ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയ്. കോണ്‍ഗ്രസിന്‍റെ യുവനേതാവും കലിയബോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ...
Around Us, Breaking News, COVID, Health

ടെസ്റ്റ് കുറഞ്ഞു, കോവിഡ് കണക്കിലും കുറവ്, ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 5425 പേര്‍ രോഗമുക്തി നേടി…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണികണ്‌ഠേശ...