BREAKING NEWS


പാലാരിവട്ടം പാലം:പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി

By sanjaynambiar

തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്

pjimage 2020 10 13t083659 630

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി. തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ രാത്രിയിലാണ് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്.

പാലം പുനര്‍നിര്‍മ്മാണത്തിനായി ഒക്ടോബര്‍ 8നാണ് പഴയ ഗര്‍ഡര്‍ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്ബോഴേക്കും പുതിയ ഗര്‍ഡര്‍ തൂണുകള്‍ക്കിടയില്‍ സ്ഥാപിച്ച്‌ തുടങ്ങി. അഞ്ച് ആറ് തൂണുകള്‍ക്കിടയിലെ ആറില്‍ നാല് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലിയാണ് പുലര്‍ച്ചയോടെ പൂര്‍ത്തിയായത്. മുറിച്ച്‌ നീക്കിയ പതിനെട്ടില്‍ 8 പിയര്‍ക്യാപ്പുകളുടെയും പണികള്‍ പൂര്‍ത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *