BREAKING NEWS


ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; 110 ഇന്ത്യൻ വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും

By sanjaynambiar
images 14

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് 110 വിദ്യാര്‍ത്ഥികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് തിരികെ അയക്കുന്നത്. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ അടുത്ത ദിവസങ്ങളിലായി ഇന്ത്യയിലെത്തിക്കും.

നിലവിലുള്ള 10000 ഇന്ത്യക്കാരിൽ 6000 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതിൽ 600 പേരെ ഇന്നലെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റിയിരുന്നു. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുനന്തു സംബന്ധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് കര്‍ശന നിരീക്ഷണം നടത്തിവരികയാണെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ടെഹ്റാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് സുരക്ഷിത സ്ഥലത്തേക്ക് മാറാനും, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി +989010144557; +989128109115; +989128109109 എന്നീ അടിയന്തര ഹെല്‍പ്പ്ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *