ഇന്ത്യക്കാരെ ജോലിക്കെടുക്കരുത്;ചൈനയിൽ ഫാക്ടറി വേണ്ട: കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്
ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനും ചൈനയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുമെതിരെ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ക് ഭീമൻമാരെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡന്റായിരിക്കുന്ന കാലം ടെക് വ്യവസായത്തിലെ അത്തരം ദിവസങ്ങൾ അവസാനിച്ചെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.വാഷിംഗ്ടണിൽ നടന്ന ഒരു എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെക്കാലമായി അമേരിക്കയുടെ ടെക് വ്യവസായത്തിന്റെ ഭൂരിഭാഗവും സമൂലമായ ആഗോളവൽക്കരണത്തെ പിന്തുടരുകയാണെന്നു, അത് ദശലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക നൽകുന്ന സ്വാതന്ത്ര്യമുപയോഗിച്ച് ഇവിടുത്തെ ടെക്ക് കമ്പനികൾ ചൈനയിൽ ഫാക്ടറികൾ പണിയുകയും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുകയും അയർലന്റിൽ ലാഭം കൊയ്യുകയും ചെയ്തു.അതേസമയം അവരുടെ സഹ പൗരന്മാരെ ഇവിടെ തന്നെ പിരിച്ചുവിടുകയും സെൻസർ ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം...


