BREAKING NEWS


വീണ്ടും സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറക്കി

By sanjaynambiar
air india 1

കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് വീണ്ടും സാങ്കേതിക പ്രശ്നം കണ്ടെത്തി. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *