BREAKING NEWS


ഇറാൻ – ഇസ്രയേൽ സംഘർഷം: ഇറാൻ സൈനിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ

By sanjaynambiar
iran war time chief of staff

ടെഹ്റാൻ: ഇറാൻ മിലിറ്ററി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറൽ അലി ഷദ്മാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. നാലുദിവസം മുൻപാണ് ഇറാന്റെ പുതിയ സൈനിക കമാൻഡർ ആയി അലിഷദ്മാനി നിയമിതനായത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറാന്റെ വാർ ടൈം ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത അലി ഇറാന്റെ ആക്രമണ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ് ) പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിൽ അലിഷദ്മാനി പ്രധാന പങ്കു വഹിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചു. ഇറാന്റെ മുതിർന്ന സൈനിക കമാൻഡറും പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമീനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷദ്മാനി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *