BREAKING NEWS


Tag: #ISRAEL

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം
World

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം

ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട ചർച്ചകൾക്കിടയിലും ഗ​സ്സ​യി​ൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഭ​ക്ഷ​ണ​ത്തി​ന് കാ​ത്തു​നി​ന്ന 51 പേ​ർ ഉ​ൾ​പ്പെ​ടെ 101 ഫ​ല​സ്തീ​നി​ക​ളെയാണ്​ ഒ​റ്റ ദി​വ​സത്തിനുള്ളിൽ ഇസ്രായേൽ കൊ​ല​പ്പെ​ടു​ത്തിയത്​. ഖാ​ൻ യൂ​നി​സി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ബോം​ബി​ട്ട് 15 പേ​രെയും ​കൊ​ല​പ്പെ​ടു​ത്തി. ഇ​​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് നി​ര​പ​രാ​ധി​ക​ൾക്ക്​ നേരെയുള്ള വെടിവെപ്പ്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആക്രമണം. 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​മാ​ണ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച​ത്. തിങ്കളാഴ്ച ഇസ്രായേൽ ​പ്രധാനമന്ത...
ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്
World

ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

തെൽ അവിവ്: ഗാസയിൽ രണ്ട് മാസത്തേക്കുള്ള വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമത്തിനായുള്ള നടപടികളും ഉൾക്കൊള്ളുന്ന പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഞായറാഴ്ച അമേരിക്കയിലെത്തും. വെടിനിർത്തലിന്റെ ഭാഗമായി 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹവും ഹമാസ് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ഇത് ഹമാസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച നിർദേശമാണ് എന്നാണ് ട്രംപിന്റെ അഭിപ്രായം. എന്നാൽ വെടി നിർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല....
ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്
World

ഗസ്സയിലെ വെടിനിർത്തൽ; വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രയേൽ വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. ഹമാസ് കരാർ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്ര...
ഇസ്രയേലിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്ത് യെമന്‍: പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍
World

ഇസ്രയേലിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്ത് യെമന്‍: പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

ടെൽഅവീവ്: ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സൈറണുകൾ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. ഖത്തറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷമായിരുന്നു വെടിനിര്‍ത്തല്‍....
ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം; യമനിൽ നിന്നെന്ന് ഐഡിഎഫ്
World

ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം; യമനിൽ നിന്നെന്ന് ഐഡിഎഫ്

ജറുസലേം: ഇസ്രയേല്‍ ലക്ഷ്യമിട്ട് യമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇതിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ ഇസ്രയേലില്‍ അപകടസൈറണുകള്‍ മുഴങ്ങിയതായും സേന അറിയിച്ചു. സൈറൺ മുഴങ്ങുന്നതിന് നാലു മിനിറ്റ് മുമ്പ് ആളുകൾക്ക് മിസൈൽ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന മൊബൈൽ സന്ദേശങ്ങളും നൽകിയിരുന്നു. മിസൈലുകൾ വെടിവെച്ചിടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഐഡിഎഫ് വ്യക്ത്യമാക്കി....
ഇസ്രയേലിനെ പിന്തുണച്ച് ജി -7 ഉച്ചകോടി; ഇസ്രയേലിന് പ്രതിരോധിക്കാൻ  അവകാശമുണ്ട്
World

ഇസ്രയേലിനെ പിന്തുണച്ച് ജി -7 ഉച്ചകോടി; ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട്

ഒട്ടാവ: ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും മധ്യപൂർവ്വേഷ്യയിലെ ഭീകരതയുടെ പ്രധാന ഉറവിടം ഇറാൻ ആണെന്നും ജി-7 ആരോപിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാകണമെന്നും ജി-7 പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ജി-7 ആവശ്യപ്പെട്ടു....
ഇറാൻ – ഇസ്രയേൽ സംഘർഷം: ഇറാൻ സൈനിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ
World

ഇറാൻ – ഇസ്രയേൽ സംഘർഷം: ഇറാൻ സൈനിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ

ടെഹ്റാൻ: ഇറാൻ മിലിറ്ററി എമർജൻസി കമാൻഡിന്റെ മേധാവിയായ മേജർ ജനറൽ അലി ഷദ്മാനി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. നാലുദിവസം മുൻപാണ് ഇറാന്റെ പുതിയ സൈനിക കമാൻഡർ ആയി അലിഷദ്മാനി നിയമിതനായത്. ഇറാൻ റവല്യൂഷനറി ഗാർഡിന്റെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇറാന്റെ വാർ ടൈം ചീഫ് ഓഫ് സ്റ്റാഫ് ആയി ചുമതല ഏറ്റെടുത്ത അലി ഇറാന്റെ ആക്രമണ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന ( ഐഡിഎഫ് ) പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നതിൽ അലിഷദ്മാനി പ്രധാന പങ്കു വഹിച്ചിരുന്നതായും ഐഡിഎഫ് ആരോപിച്ചു. ഇറാന്റെ മുതിർന്ന സൈനിക കമാൻഡറും പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമീനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമാണ് അലി ഷദ്മാനി....
World

ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം, ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ഖമേനി

ടെഹ്‌റാന്‍: ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല...