BREAKING NEWS


ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് നിർദേശം

By sanjaynambiar
download

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്റാൻ വിടണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശം. യാത്രക്കിടെ മറ്റ് വിദേശ പൗരന്മാരെ കൂടെ ഉള്‍പ്പെടുത്താൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചു കൊണ്ടുവരുന്നതിനായി അർമേനിയ, കസാഖ്‌സ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ അതിര്‍ത്തിവഴികൾ വഴി ഒഴിപ്പിക്കൽ നടപടികൾ സജീവമാണ്. വിഷയത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

ഇസ്രായേൽ ടെഹ്റാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാതലത്തിൽ, തിങ്കളാഴ്ചവേ തന്നെ ഇന്ത്യക്കാർ ടെഹ്റാൻ വിട്ട് പോകണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അവരെ അർമേനിയൻ അതിർത്തി വഴിയായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഇടപെടലുകൾ ഇന്ത്യ നടത്തുകയാണ്. ഈ സാഹചര്യത്തിൽ, അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ആവശ്യമായ ചര്‍ച്ചകൾ നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *