BREAKING NEWS


മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്

By sanjaynambiar

അറസ്റ്റ് അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചെന്ന രണ്ടായിരത്തോളം സ്ത്രീകളുടെ പരാതിയെ തുടർന്ന്

arest

മലപ്പുറം : കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുശല്യമായ മലപ്പുറം മഞ്ചേരിക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.വലയിലാക്കിയത് സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷം. അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി വാട്സ്‌ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത 32കാരനായ യുവാവിനെയാണ് താനൂരില്‍ പൊലീസ് ആണ് പിടികൂടിയത്.

മലപ്പറം മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.ഇയാള്‍ ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി നാലു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ അതേ വഴി തന്നെ താനൂര്‍ പൊലീസ് തെരഞ്ഞെടുത്താണ് പ്രതിയെ പിടികൂടിയത്.

സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്തു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൊലീസ് നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും താനൂര്‍ സിഐ പി പ്രമോദ് പറഞ്ഞു.

സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സിപിഒ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *