BREAKING NEWS


തൃപ്പൂണിത്തുറയിൽ സ്വരാജിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം; സിപിഎം ജില്ലാ നേതൃത്വത്തിൽ ചർച്ചകൾ

By newsvigil admin
m swaraj

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കണമെന്ന ആവശ്യം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നു. സ്വരാജ് മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സ്വരാജിനൊപ്പം മുൻ മേയറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനിൽ കുമാർ എന്ന പേരും പരിഗണനയിലുണ്ട്. അതേസമയം എറണാകുളം ജില്ലയിലെ അഞ്ച് സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാനും ധാരണയായി. പറവൂർ സീറ്റ് മാറ്റം സംബന്ധിച്ചും ആലോചന നടക്കുന്നു.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ നിലവിലെ എംഎൽഎ കെ ബാബുയാണ്. 1991 മുതൽ 2016 വരെ തുടർച്ചയായി അദ്ദേഹം മണ്ഡലം പ്രതിനിധീകരിച്ചു. 2016ൽ സ്വരാജ് മണ്ഡലം ഇടതുപക്ഷത്തിന് തിരികെ പിടിച്ചെങ്കിലും 2021ലെ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ ബാബു വിജയിച്ചു. എന്നാൽ ഇത്തവണ മത്സരിക്കില്ലെന്ന് കെ ബാബു വ്യക്തമാക്കിയതോടെ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ പരിഗണിക്കാനൊരുങ്ങുന്നു.കോൺഗ്രസ് വക്താവ് രാജു പി നായർ, നടനും അവതാരകനുമായ രമേഷ് പിഷാരടി, കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു എന്നിവരുടെ പേരുകൾ പാർട്ടിക്കുള്ളിൽ ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *