ലൈംഗികാതിക്രമ കേസിലെ ജാമ്യവ്യവസ്ഥയില്‍ നടന്‍ സിദ്ദിഖിന് ഇളവ്. യുഎഇ സന്ദര്‍ശിക്കാന്‍ നടന് കോടതി അനുമതി നല്‍കി. യാത്രയ്ക്കായി പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിട്ടുണ്ട്. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനായാണ് കോടതി ഇളവ് അനുവദിച്ചത്. മാർച്ച് 31 വരെ മാത്രമാണ് അനുമതി. തുടർന്ന് പാസ്‌പോർട്ട് വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

2016ൽ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽയിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയിലാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നതാണ് കുറ്റപത്രത്തിലെ ആരോപണം.
