BREAKING NEWS


വേതന വര്‍ദ്ധനവുൾപ്പെടെ ആവശ്യം; നഴ്‌സുമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് നാളെ

By sanjaynambiar
images 31

വേതനവര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരും മറ്റ് ജീവനക്കാരും ശനിയാഴ്ച സംസ്ഥാനതല സൂചനാപണിമുടക്ക് നടത്തും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) നേതൃത്വത്തിലാണ് സമരം. ഇതിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.

“അതിജീവനത്തിനായുള്ള പോരാട്ടം” എന്ന മുദ്രാവാക്യത്തോടെയാണ് സമരം. തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റ് ആശുപത്രി ജീവനക്കാര്‍ക്ക് അനുപാതിക വേതനവര്‍ധന നല്‍കുക, യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യുജിസി) സ്‌കെയില്‍ നടപ്പാക്കുക എന്നിവ പ്രധാന ആവശ്യങ്ങളാണ്. കൂടാതെ വിവിധ ശമ്പളപരിഷ്‌കാര സമിതികളുടെ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), പാലിയേറ്റീവ് കെയര്‍, എംഎല്‍എസ്പി, എച്ച്ഡിഎസ്, ഇഎംടി മേഖലകളിലെ ജീവനക്കാര്‍ക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സമരത്തില്‍ എല്ലാ വിഭാഗം ആരോഗ്യപ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *