BREAKING NEWS


എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഷർട്ട് ഊരി മുദ്രാവാക്യം, പ്രവർത്തകർ കസ്റ്റഡിയിൽ

By sanjaynambiar
images 29

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിത പ്രതിഷേധവുമായി രംഗത്തെത്തി. പ്രമുഖ കമ്പനികളുടെ സിഇഒമാർ എഐ സാങ്കേതിക വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ഷർട്ട് ഊരിമാറ്റി പ്രതിഷേധിച്ചത്.

ഉച്ചകോടി നടക്കുന്ന എക്സിബിഷൻ ഹാളിലേക്ക് കടന്നെത്തിയ പത്തോളം പ്രവർത്തകർ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോദിയുടെയും ഡോണൾഡ് ട്രംപ്ന്റെയും ചിത്രങ്ങളോടുകൂടിയ ടീ ഷർട്ടുകൾ അവർ ഉയർത്തിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ബലമായി പുറത്താക്കി തിലക് മാർഗ് പൊലീസ് സ്റ്റേഷൻലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് ബിജെപി നേതാക്കൾ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *