കൊച്ചി: ‘സേവ് ബോക്സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചു. കേസില്‍ പ്രതിചേർത്തതിനെ തുടർന്നാണ് 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചിരുന്ന ജയസൂര്യയെ ഇതിനകം രണ്ട് തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പ് പ്രമോട്ട് ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.

തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയുടെ പേരും ഉണ്ടായിരുന്നതാണ് അന്വേഷണം ശക്തമാകാന്‍ കാരണമായത്. നിക്ഷേപത്തിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ആപ്പ് ഉടമയായ സാത്വിക് റഹീംനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ജയസൂര്യക്ക് ഉണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് ഇഡി പരിശോധിക്കുന്നത്.
അതേസമയം, പരസ്യത്തിനായി സമീപിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ തട്ടിപ്പാണോ എന്ന് ആരും മുന്‍കൂട്ടി മനസിലാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. നിയമാനുസൃതമായി മാത്രം ഇടപാടുകള്‍ നടത്തുന്ന, നികുതി അടക്കുന്ന ഉത്തരവാദിത്തമുള്ള പൗരനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Related posts:
- അവര്‍ മൂന്ന് പേരുണ്ടായിരുന്നു, എന്നെ കൊല്ലാനാണ് അവര്‍ വന്നത്. എലിസബത്തിനെ ആക്രമിച്ചു. ജീവിക്കാന്‍ സമ്മതിക്കുന്നില്ല. പോലീസ് വന്നപ്പോഴാണ് ഭാര്യ കരച്ചില് നിര്‍ത്തിയത്. ഉണ്ണി മുകുന്ദന് വിവാദത്തിന് പിന്നാലെ ബാലെയുടെ വീട്ടില്‍ അക്രമിക്കാന്‍ കയറിയത് ആര്?
- കണ്ണൂരില്‍ കാറിന് തീ പിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം, പ്രജിത് കാറില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍. അത് തീ പെട്ടെന്ന് പടരാനിടയാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
- സിറ്റി സർക്കുലർ സർവീസ് അനിശ്ചിതത്വത്തിൽ: മേയറും മന്ത്രിയും നേർക്കുനേർ; ദുരിതത്തിലായി നഗരവാസികൾ
- ചക്രവാതച്ചുഴി: കേരളത്തിൽ വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്
