BREAKING NEWS


ഐഎസ്എൽ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവി; മോഹൻ ബഗാന് വിജയം

By sanjaynambiar
newsmalayalam 2026 02 14 c3b1grsi ISL 1

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 12-ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്യ്ക്ക് നിരാശാജനക തുടക്കം. മോഹൻ ബഗാൻക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായിരുന്നു. സ്വന്തം തട്ടകത്തിൽ മോഹൻ ബഗാൻ മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ ഇറങ്ങിയ കെവിൻ യോക്കിൽ ബ്ലാസ്റ്റേഴ്‌സിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും അത് ഗോളായി മാറിയില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ എബിൻ ദാസ്, നിഹാൽ സുധീഷ്, മുഹമ്മദ് സഹീഫ്, സച്ചിൻ സുരേഷ് എന്നിവർ ഉൾപ്പെട്ടപ്പോൾ വിപിൻ മോഹൻ ആദ്യ ഇലവനിൽ ഇടം നേടിയില്ല. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഷോട്ട് എടുത്തെങ്കിലും ഗോൾ നേടാനായില്ല. പിന്നാലെ മോഹൻ ബഗാൻ നേടിയ കോർണർ അവസരവും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തരണം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *