BREAKING NEWS


ആരോഗ്യ പൂർണം കേരളം;ചളിക്കവട്ടത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

By sanjaynambiar
WhatsApp Image 2026 02 14 at 21.28.31

കൊച്ചി :  ആരോഗ്യപൂർണ്ണമായ സമൂഹത്തെ ലക്ഷ്യമിട്ട് ചളിക്കവട്ടം ഈസ്റ്റ് റസിഡൻസ് അസോസിയേഷനും വെണ്ണല ഗവ: ആയുർവേദ ഡിസ്പെൻസറിയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. “ഹെൽത്തി കേരള” പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചളിക്കവട്ടം പി.കെ. മാധവൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടന്ന ചടങ്ങ് 40-ാം ഡിവിഷൻ കൗൺസിലർ ബിന്ദു വിജു ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻ്റ് ജോർജ് പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷൈൻ മുണ്ടയ്ക്കൽ സ്വാഗതം ആശംസിച്ചു. ഇന്ദിര ദിലീപിന്റെ ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വെണ്ണല ഗവ: ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷീബ തോമസ് ആരോഗ്യ സെമിനാറിന് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു. അറുപതിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിന് അലി മാഷ് കൃതജ്ഞത രേഖപ്പെടുത്തി. പ്രദേശവാസികൾക്ക് ആയുർവേദ ചികിത്സാ നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *