കോഴിക്കോട്: ഹോസ്റ്റൽ ഭക്ഷണം എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും ഉള്ളിൽ വരുന്നത് രുചിയില്ലാത്ത വിഭവങ്ങളുടെയും മടുപ്പിക്കുന്ന മെനുവിന്റെയും ഓർമ്മകളാണ്. എന്നാൽ എൻ.ഐ.ടി. കാലിക്കറ്റിലെ (NIT Calicut) ഡി ഹോസ്റ്റൽ മെസ്സിലെ കാഴ്ചകൾ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ഓരോ ദിവസവും ഒരു വിവാഹ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഇവിടുത്തെ ഭക്ഷണ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
എൻ.ഐ.ടി.യിലെ പി.എച്ച്.ഡി. സ്കോളറായ എക്ത അനിൽ കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ആർ.കെ. കാറ്റേഴ്സ് നടത്തുന്ന ഈ മെസ്സിൽ ഒരു ദിവസം ലഭിക്കുന്ന വൈവിധ്യമാർന്ന വിഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഭക്ഷണത്തിന്റെ അളവിൽ യാതൊരു നിയന്ത്രണവുമില്ലാതെ വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത.പാവ് ഭാജി, മുളപ്പിച്ച ധാന്യങ്ങൾ, ചോക്കോസ്, വെള്ളപ്പവും സ്റ്റൂവും, ഉപ്പുമാവ്, പുഴുങ്ങിയ മുട്ട, കോൺഫ്ളേക്സ‌്, ബ്രെഡ്-ബട്ടർ, പഴങ്ങൾ, ചായ, കാപ്പി, പാൽ എന്നിങ്ങനെ നീളുന്നു പട്ടിക.
ഉച്ചഭക്ഷണം: ചിക്കൻ മന്തി, പുലാവ്, ചോറ്, മീൻകറി, സാമ്പാർ, ദാൽകറി, അച്ചാർ, പഴങ്ങൾ, മധുരത്തിനായി ഗുലാബ് ജാമൂൻ എന്നിവയടങ്ങിയ വിഭവസമൃദ്ധമായ ഊണ്.

ചായയോടൊപ്പം ചൂട് സമൂസ, ഉള്ളിവട, പഴംപൊരി അല്ലെങ്കിൽ വിവിധ തരം കേക്കുകൾ.അത്താഴം: ചപ്പാത്തി, ചോറ്, ചില്ലി ചിക്കൻ, പനീർകറി, ദാൽകറി, സാലഡ്, പഴങ്ങൾ.”ഭക്ഷണത്തിന് വേണ്ടി മാത്രം ഇവിടെ ചേരാം”; കമന്റുകളുടെ പ്രവാഹംവീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ഒട്ടേറെപ്പേർ രംഗത്തെത്തി. “ഇത് മെസ്സാണോ അതോ ആഡംബര ഹോട്ടലാണോ?” എന്നാണ് പലരുടെയും ചോദ്യം. ഇത്രയും നല്ല ഭക്ഷണം ലഭിക്കുമെങ്കിൽ പഠിക്കാൻ വേണ്ടി മാത്രമല്ല, ഈ ഭക്ഷണത്തിന് വേണ്ടി മാത്രം എൻ.ഐ.ടിയിൽ പ്രവേശനം നേടാൻ തയ്യാറാണെന്നും ചിലർ തമാശരൂപേണ കുറിക്കുന്നു.ഹോസ്റ്റൽ ജീവിതത്തിലെ ഭക്ഷണത്തെക്കുറിച്ചുള്ള പൊതുധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് എൻ.ഐ.ടി. കാലിക്കറ്റിലെ ഈ ‘റോയൽ’ മെസ്സ് വിശേഷങ്ങൾ.
