പദ്ധതിക്കായി ഫെബ്രുവരി 2-ന് പൊന്നാനിയിൽ ഓഫീസ് തുറക്കുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു. നിലവിലുള്ള റെയിൽവേ പാതയുമായി ഇതിന് ബന്ധമുണ്ടാകില്ല.

പദ്ധതിയുടെ ഘടന:
വേഗത: പരമാവധി 200 കിലോമീറ്റർ.
ദൂരം: സ്റ്റേഷനുകൾ തമ്മിൽ 20-25 കിലോമീറ്റർ ഇടവേള. ആകെ 22 സ്റ്റേഷനുകൾ.
നിർമ്മാണ രീതി: 70% എലിവേറ്റഡ് (തൂണുകളിലൂടെ), 20% തുരങ്കപാത (Tunnel).
ഗേജ്: സ്റ്റാൻഡേർഡ് ഗേജ്.
തുടക്കത്തിൽ 8 കോച്ചുകളിലായി 560 പേർക്ക് യാത്ര ചെയ്യാം.തിരുവനന്തപുരം സെൻട്രൽ മുതൽ കണ്ണൂർ വരെ നീളുന്ന പാതയിൽ പ്രധാന നഗരങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും:തിരുവനന്തപുരം സെൻട്രൽ, വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം), ആലുവ, നെടുമ്പാശ്ശേരി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ.
സാമ്പത്തിക വശം:
ചെലവ്: ഏകദേശം 86,000 കോടി മുതൽ 1 ലക്ഷം കോടി രൂപ വരെ.
വിഹിതം: പദ്ധതി ചെലവിന്റെ 51% റെയിൽവേ വഹിക്കും. ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.
കാലയളവ്: അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
സ്ഥലമേറ്റെടുപ്പും കൃഷിയും:
സ്ഥലമേറ്റെടുപ്പ് മൂലമുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കാൻ തൂണുകൾ നിർമ്മിച്ച ശേഷം ഭൂമി ഉടമകൾക്ക് വിട്ടുനൽകും. തൂണുകൾക്ക് താഴെ വീട് വെക്കാൻ അനുമതിയുണ്ടാകില്ലെങ്കിലും കൃഷി ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല.
സംസ്ഥാന സർക്കാരുമായി നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും 15 ദിവസത്തിനകം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
