BREAKING NEWS


കൂത്തുപറമ്പിൽ ദാരുണാന്ത്യം: ബയോഗ്യാസ് പ്ലാന്റ് ടാങ്കിൽ വീണ് രണ്ടുവയസ്സുകാരി മരിച്ചു

By sanjaynambiar
death bio

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലുണ്ടായ അപകടത്തിൽ ജാർഖണ്ഡ് സ്വദേശി ബെനഡിക്ടിന്റെ മകൾ അസ്മിക (2) മരണപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
​കൂത്തുപറമ്പിലെ സ്വകാര്യ വെളിച്ചെണ്ണ നിർമ്മാണ കേന്ദ്രം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി ബയോഗ്യാസ് പ്ലാന്റിന്റെ ടാങ്കിലേക്ക് വീഴുകയായിരുന്നു.ടാങ്കിൽ വീണ കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​കുട്ടിയുടെ മാതാപിതാക്കൾ ഈ കമ്പനിയിലെ തൊഴിലാളികളാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *