BREAKING NEWS


കെഎസ്ആർടിസിയിലെ സ്ത്രീ സംവരണം: വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്; നിയമം ഇങ്ങനെ

By sanjaynambiar
ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റുകൾ യാത്ര തുടങ്ങുന്നിടത്ത് നിന്ന് മാത്രമേ ആവശ്യപ്പെടാൻ അവകാശമുള്ളൂ എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്ത്രീകൾക്കായി നീക്കിവെച്ചിട്ടുള്ള സീറ്റുകളിൽ യാത്രയ്ക്കിടയിൽ കയറുന്ന സ്ത്രീകൾക്കും പൂർണ്ണ അവകാശമുണ്ട്.

​25 ശതമാനം സംവരണം: കേരള മോട്ടോർ വാഹന നിയമത്തിലെ റൂൾ 269(5) പ്രകാരം ദീർഘദൂര സർവീസുകൾ ഉൾപ്പെടെ എല്ലാ കെഎസ്ആർടിസി ബസുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
​യാത്രാമധ്യേയും അവകാശമുണ്ട്: ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകൾ ഇല്ലെങ്കിൽ ആ സീറ്റുകളിൽ പുരുഷന്മാർക്ക് ഇരിക്കാം. എന്നാൽ, യാത്രയ്ക്കിടയിൽ ഏതെങ്കിലും സ്റ്റാൻഡിൽ നിന്നോ സ്റ്റോപ്പിൽ നിന്നോ സ്ത്രീകൾ കയറുകയും സീറ്റ് ആവശ്യപ്പെടുകയും ചെയ്താൽ ആ സീറ്റിലിരിക്കുന്ന പുരുഷന്മാർ അത് ഒഴിഞ്ഞുകൊടുക്കാൻ ബാധ്യസ്ഥരാണ്.
​കണ്ടക്ടറുടെ ചുമതല: പുരുഷന്മാരെ സ്ത്രീകളുടെ സീറ്റിലിരിക്കാൻ അനുവദിക്കുമ്പോൾ തന്നെ, സ്ത്രീകൾ വന്നാൽ
​സംവരണം ചെയ്ത സീറ്റുകൾ അർഹരായവർ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുകൊടുക്കാത്ത യാത്രികരിൽ നിന്ന് 100 രൂപ വരെ പിഴ ഈടാക്കാൻ നിയമം അനുശാസിക്കുന്നു. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ദീർഘദൂര സർവീസുകൾക്ക് ഈ സംവരണ ചട്ടം ബാധകമല്ല.അർഹരായ യാത്രക്കാർ ആവശ്യപ്പെടുമ്പോൾ സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് നിയമപരമായ ബാധ്യത മാത്രമല്ല, സാമൂഹിക മര്യാദ കൂടിയാണെന്ന് കെഎസ്ആർടിസി ഓർമ്മിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *